---
title: "പറഞ്ഞത് പോലെ തന്നെ വൈഭവിനെ വീഴ്ത്തി; ഐപിഎല്ലിൽ പ്രഫുൽ ഹിംഗെ എന്ന പുതിയ പേസ് വിസ്മയം"
english_title: "Just as he said, Vaibhav was knocked down; Praful Hinge, a new pace wonder in the IPL"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353295/just-as-he-said-vaibhav-was-knocked-down-praful-hinge-a-new-pace-wonder-in-the-ipl"
published_at: "2026-04-14T11:36:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddd9725c8c4_SDAWERF.jpg"
keywords: []
---

# പറഞ്ഞത് പോലെ തന്നെ വൈഭവിനെ വീഴ്ത്തി; ഐപിഎല്ലിൽ പ്രഫുൽ ഹിംഗെ എന്ന പുതിയ പേസ് വിസ്മയം

> **Lead Summary:** ഹൈദരാബാദ്:**[ ** രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസർ പ്രഫുൽ ഹിംഗെ. വെറും 15 വയസ്സുകാരനായ രാജസ്ഥാന്റെ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താക്കുമെന്ന് താൻ സഹതാരങ്ങളോട് മുൻകൂട്ടി പറഞ്ഞിരുന്നുവെന്ന് ഹിംഗെ വെളിപ്പെടുത്തി.

## Article Content

ഹൈദരാബാദ്:**[ ** രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസർ പ്രഫുൽ ഹിംഗെ. വെറും 15 വയസ്സുകാരനായ രാജസ്ഥാന്റെ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താക്കുമെന്ന് താൻ സഹതാരങ്ങളോട് മുൻകൂട്ടി പറഞ്ഞിരുന്നുവെന്ന് ഹിംഗെ വെളിപ്പെടുത്തി.

വൈഭവിനെ ബൗൺസറിലൂടെ കുടുക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും, കോച്ച് വരുൺ ആരോണുമായി ചേർന്ന് കൃത്യമായ പ്ലാനിംഗോടെയാണ് പന്തെറിഞ്ഞതെന്നും താരം പറഞ്ഞു. തന്റെ അരങ്ങേറ്റത്തിൽ നാലോ അഞ്ചോ വിക്കറ്റുകൾ വീഴ്ത്തുമെന്ന് താൻ നേരത്തെ തന്നെ വിശ്വസിച്ചിരുന്നതായും ഹിംഗെ കൂട്ടിച്ചേർത്തു.

13-ാം വയസ്സിൽ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ പ്രഫുൽ ഹിംഗെയ്ക്ക് തുടക്കത്തിൽ ലെതർ ബോൾ ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണകളില്ലായിരുന്നു. എന്നാൽ പിതാവിന്റെ ഉറച്ച പിന്തുണയും കഠിനമായ പരിശീലനവുമാണ് താരത്തെ ഐപിഎൽ എന്ന വമ്പൻ വേദിയിൽ എത്തിച്ചത്. കഴിഞ്ഞ നാലു വർഷമായി മുൻ ഇന്ത്യൻ താരം വരുൺ ആരോണിന് കീഴിലാണ് ഹിംഗെ ബൗളിംഗ് അഭ്യസിക്കുന്നത്. കോച്ചിന്റെ നിർദ്ദേശങ്ങൾ തന്റെ കരിയറിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയതായും ഹിംഗെക്കൊപ്പം സക്കിബ് ഹുസൈനും മത്സരശേഷം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353295/just-as-he-said-vaibhav-was-knocked-down-praful-hinge-a-new-pace-wonder-in-the-ipl)