---
title: "വിഷുവിനും രക്ഷയില്ല ....! കേരളത്തിൽ സ്വർണത്തിന് പൊള്ളുന്ന വില; ഒറ്റയടിക്ക് വർധിച്ചത് 1000 രൂപയ്ക്ക് മുകളിൽ"
english_title: "Today's gold price in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353273/todays-gold-price-in-kerala"
published_at: "2026-04-14T10:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddcaf5c5bbc_gold.jpg"
keywords: []
---

# വിഷുവിനും രക്ഷയില്ല ....! കേരളത്തിൽ സ്വർണത്തിന് പൊള്ളുന്ന വില; ഒറ്റയടിക്ക് വർധിച്ചത് 1000 രൂപയ്ക്ക് മുകളിൽ

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് രാവിലത്തെ വില 1,12, 880 രൂപയാണെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് രാവിലത്തെ വില 1,12, 880 രൂപയാണെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

1 ഗ്രാമിന് ഇന്ന് 14,110 രൂപയാണ് വില. ഇന്നലത്തെ വിലയായ 1,11,800 രൂപയിൽ നിന്ന് 1080 രൂപയാണ് ഇന്നേക്ക് വർധിച്ചിരിക്കുന്നത്. 135 രൂപയാണ് ഗ്രാമിന് വർധനവുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. സ്വർണം ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് ഇന്നത്തെ വില.

സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353273/todays-gold-price-in-kerala)