---
title: "ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; എൽപിജി വഹിച്ചുള്ള കപ്പൽ ഇന്ന് ഇന്ത്യയിലെത്തും"
english_title: "Relief from fuel crisis Ship carrying LPG to arrive in India today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353254/relief-from-fuel-crisis-ship-carrying-lpg-to-arrive-in-india-today"
published_at: "2026-04-14T08:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddb094c4bdb_lpg.jpg"
keywords: []
---

# ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; എൽപിജി വഹിച്ചുള്ള കപ്പൽ ഇന്ന് ഇന്ത്യയിലെത്തും

> **Lead Summary:** **ന്യൂഡൽഹി: ** രാജ്യത്ത് ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം. ഇരുപതിനായിരത്തി നാനൂറ് മെട്രിക് ടൺ എൽപിജി വഹിച്ചുള്ള ജഗ്‌ വിക്രം കപ്പൽ ഇന്ന് ഇന്ത്യയിൽ എത്തും. ഗുജറാത്തിലെ കാണ്ഡല തുറമുഖത്താണ് കപ്പൽ നങ്കൂരമിടുക. 24 നാവികരാണ് കപ്പലിൽ ഉള്ളത്.

## Article Content

**ന്യൂഡൽഹി: ** രാജ്യത്ത് ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം. ഇരുപതിനായിരത്തി നാനൂറ് മെട്രിക് ടൺ എൽപിജി വഹിച്ചുള്ള ജഗ്‌ വിക്രം കപ്പൽ ഇന്ന് ഇന്ത്യയിൽ എത്തും. ഗുജറാത്തിലെ കാണ്ഡല തുറമുഖത്താണ് കപ്പൽ നങ്കൂരമിടുക. 24 നാവികരാണ് കപ്പലിൽ ഉള്ളത്.

വാണിജ്യ സിലിണ്ടറുകളുടെ വിതരണം 70% ആക്കി പുനഃസ്ഥാപിച്ചതായി കേന്ദ്രം അറിയിച്ചു. ഇന്ധനം വഹിച്ചുള്ള 15 കപ്പലുകൾ കൂടി ഹോർമുസ് കടക്കാനുണ്ട്. മറ്റു രാജ്യങ്ങളുമായി നയതന്ത്ര ഇടപെടലുകളും കേന്ദ്രസർക്കാർ ശക്തമാക്കി. കുവൈത്ത്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിയുമാരുമായി വിദേശകാര്യാ മന്ത്രി എസ്.ജയ്ശങ്കർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353254/relief-from-fuel-crisis-ship-carrying-lpg-to-arrive-in-india-today)