---
title: "'ബൈ ബൈ പിണറായി' ഫ്ലക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളി; കോൺ​ഗ്രസ് ഓഫീസിന് നേരെ ആക്രമണം, കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം"
english_title: "attack on congress office in ernakulam kunnukara "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353252/attack-on-congress-office-in-ernakulam-kunnukara"
published_at: "2026-04-14T08:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddac296fa6f_congress_flux_board.jpg"
keywords: []
---

# 'ബൈ ബൈ പിണറായി' ഫ്ലക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളി; കോൺ​ഗ്രസ് ഓഫീസിന് നേരെ ആക്രമണം, കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

> **Lead Summary:** **എറണാകുളം: **ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലി എറണാകുളം അടുവാശേരിയിൽ എൽഡിഎഫ് യുഡിഎഫ് തമ്മിൽ കൈയ്യാങ്കളി. മന്ത്രി പി രാജീവ് മത്സരിച്ച കളമശ്ശേരി മണ്ഡലത്തിലാണ് തർക്കം ആക്രമണത്തിൽ കലാശിച്ചത്.

## Article Content

**എറണാകുളം: **ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലി എറണാകുളം അടുവാശേരിയിൽ എൽഡിഎഫ് യുഡിഎഫ് തമ്മിൽ കൈയ്യാങ്കളി. മന്ത്രി പി രാജീവ് മത്സരിച്ച കളമശ്ശേരി മണ്ഡലത്തിലാണ് തർക്കം ആക്രമണത്തിൽ കലാശിച്ചത്.

ഫ്ലക്സ് നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ഫ്ലക്സ് മാറ്റിയില്ലെങ്കിൽ കുത്തുമെന്നും ഭീഷണിപ്പെടുത്തി. ആക്രമണത്തിൽ ഓഫീസിലെ ബെഞ്ചുകൾ അടിച്ചുതകർക്കുകയും ഫ്ലക്സുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസമായി പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ കോൺ​ഗ്രസ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353252/attack-on-congress-office-in-ernakulam-kunnukara)