---
title: "‘നിന്നെ സ്നേഹിച്ചതുപോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല’; പ്രണയനൈരാശ്യത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി"
english_title: "Young man commits suicide after heartbreak"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353209/young-man-commits-suicide-after-heartbreak"
published_at: "2026-04-13T18:10:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dce48612242_suicide1.jpg"
keywords: []
---

# ‘നിന്നെ സ്നേഹിച്ചതുപോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല’; പ്രണയനൈരാശ്യത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി

> **Lead Summary:** ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയനൈരാശ്യത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. യെലഹങ്ക സ്വദേശി അഭിഷേകാണ് കാമുകിക്ക് ആത്മഹത്യ കുറിപ്പെ‍ഴുതിയതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ വീട്ടുകാർ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർത്താണ് മരണകാരണം.

## Article Content

ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയനൈരാശ്യത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. യെലഹങ്ക സ്വദേശി അഭിഷേകാണ് കാമുകിക്ക് ആത്മഹത്യ കുറിപ്പെ‍ഴുതിയതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ വീട്ടുകാർ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർത്താണ് മരണകാരണം.

ക‍ഴിഞ്ഞ ഏപ്രിൽ 9ന് ആണ് സംഭവം. വീട്ടുകാരുടെ നിർബന്ധത്താൽ കാമുകി പ്രണയത്തിൽ നിന്ന് പിന്മാറിയത് യുവാവിനെ വിഷാദത്തിലാക്കിയിരുന്നു. ക‍ഴിഞ്ഞ ഏ‍ഴ് വർഷമായി അഭിഷേക് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. മരിക്കുന്നതിന് മുൻപ് തൻ്റെ കാമുകിയെ വീഡിയോ കോളിൽ വിളിക്കുകയും താൻ മരിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വാട്ട്സാപ്പിലൂടെയും സന്ദേശം അയച്ചിരുന്നു.

താൻ പെണ്‍കുട്ടിയുമായി കടുത്ത പ്രണയത്തിലായിരുന്നുവെന്നും പിന്മാറിയത് തന്നിൽ മാനസിക സമ്മർദ്ദമുണ്ടാക്കിയെന്ന് അഭിഷേക് തൻ്റെ ആത്മഹത്യാക്കുറിപ്പിൽ എ‍ഴുതി. പ്രണയബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാർ എതിർത്തതിന് പിന്നാലെ ഇരുവരും തമ്മിൽ ക‍ഴിഞ്ഞ കുറച്ച് മാസങ്ങളായി പിരിഞ്ഞിരിക്കുകയായിരുന്നു.

ബന്ധം തുടരുന്നതിനായി അഭിഷേക് നിർബന്ധിച്ചുവെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. സ്റ്റേഷനിലെത്തിയ അഭിഷേകിന് മുന്നറിയിപ്പ് നൽകുകയും വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേക് ജീവനൊടുക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353209/young-man-commits-suicide-after-heartbreak)