---
title: "'തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം' -  എം മെഹബൂബ്"
english_title: "False news is only to make UDF happy till May 4: M Mehboob"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353203/false-news-is-only-to-make-udf-happy-till-may-4-m-mehboob"
published_at: "2026-04-13T17:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcd86bd624a_mehaboob.jpg"
keywords: []
---

# 'തെറ്റായ വാർത്തകൾ മെയ് നാല് വരെ യുഡിഎഫിനെ സന്തോഷിപ്പിക്കാൻ മാത്രം' -  എം മെഹബൂബ്

> **Lead Summary:** ** ** സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ എന്ന തരത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ മെയ് നാല് വരെ യു ഡി എഫിനെ സന്തോഷിപ്പിക്കാൻ മാത്രമാണെന്ന് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്.

## Article Content

** ** സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ എന്ന തരത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ മെയ് നാല് വരെ യു ഡി എഫിനെ സന്തോഷിപ്പിക്കാൻ മാത്രമാണെന്ന് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്.

കോഴിക്കോട് ജില്ലയിൽ ചില മണ്ഡലങ്ങളിൽ എൽ.ഡി.എഫ് പരാജയപ്പെടും എന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി എന്ന നിലയിൽ ചില പത്ര, ദൃശ്യ, മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.

പാർടി ജില്ലാ സെക്രട്ടറിയേറ്റ് അത്തരത്തിൽ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വാർത്തകളിൽ പറയുന്ന മണ്ഡലങ്ങളെല്ലാം എൽ ഡി എഫ് വിജയിക്കുമെന്ന് തന്നെയാണ് പാർടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന വാർത്തകൾ മെയ് 4-ാം തിയ്യതി വരെ യു.ഡി.എഫിനെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും ഇത്തരം പ്രചാരണങ്ങൾ തള്ളികളയണമെന്നും ജില്ലാ സെക്രട്ടറി എം.മെഹബൂബ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353203/false-news-is-only-to-make-udf-happy-till-may-4-m-mehboob)