---
title: "നാടൻ രുചിയിൽ ഒരു സൂപ്പർ തോരൻ; വാഴപ്പിണ്ടി ഇനി കളയേണ്ട, വൻപയറിനൊപ്പം ഇങ്ങനെ വെച്ചു നോക്കൂ"
english_title: "vazhapindi-thoran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353198/vazhapindi-thoran-new"
published_at: "2026-04-13T16:54:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcd34146712_Banana_cake.jpg"
keywords: []
---

# നാടൻ രുചിയിൽ ഒരു സൂപ്പർ തോരൻ; വാഴപ്പിണ്ടി ഇനി കളയേണ്ട, വൻപയറിനൊപ്പം ഇങ്ങനെ വെച്ചു നോക്കൂ

> **Lead Summary:** **[** വീട്ടിലെ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, ഫൈബർ ധാരാളമടങ്ങിയ വിഭവമാണ് വാഴപ്പിണ്ടി വൻപയർ തോരൻ. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.

## Article Content

**[** വീട്ടിലെ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, ഫൈബർ ധാരാളമടങ്ങിയ വിഭവമാണ് വാഴപ്പിണ്ടി വൻപയർ തോരൻ. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

 തേങ്ങ– ഒന്നിന്റെ പകുതി, ചുരണ്ടിയത്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ജീരകം – മുക്കാൽ ചെറിയ സ്പൂൺ

വെളുത്തുള്ളി – നാല് അല്ലി

വറ്റൽമുളക് – ഒന്ന്

 വെളിച്ചെണ്ണ– ഒരു വലിയ സ്പൂൺ

കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – ഒന്ന്

ചുവന്നുള്ളി– രണ്ട്, വട്ടത്തിൽ അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

 വാഴപ്പിണ്ടി നാരു കളഞ്ഞ് അരിഞ്ഞത്– അഞ്ചു കപ്പ്

ഉപ്പ് – പാകത്തിന്

 വൻപയർ കുതിർത്തു വേവിച്ചത്– ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ തരുതരുപ്പായി ചതച്ചു വയ്ക്കുക.

∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ താളിച്ചു മാറ്റി വയ്ക്കുക.

∙ ഇതേ എണ്ണയിൽ വാഴപ്പിണ്ടി ചേർത്തു 10 മിനിറ്റ് ഇളക്കിയ ശേഷം ഉപ്പു ചേർത്ത് അടച്ചുവച്ചു വേവിക്കുക.

∙ വാഴപ്പിണ്ടി വെന്ത ശേഷംവൻപയറും അരപ്പും ചേർത്ത് ചെറുതീയിൽ അൽപസമയം അടച്ചുവച്ച ശേഷം

ചിക്കിത്തോർത്തി എടുക്കണം.

∙ ഇതിലേക്കു കടുകു താളിച്ചതു ചേർത്ത് ഇളക്കി വാങ്ങാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353198/vazhapindi-thoran-new)