---
title: "പൊതുസ്ഥലത്ത് ഷൂസ് മാറ്റാൻ മടിയാണോ? ഷൂസിലെ നാറ്റം പമ്പകടക്കാൻ ഈ വിദ്യകൾ പരീക്ഷിക്കൂ..."
english_title: "Ways to remove odor from shoes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353192/ways-to-remove-odor-from-shoes"
published_at: "2026-04-13T16:32:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dccd758a807_shoos.jpg"
keywords: []
---

# പൊതുസ്ഥലത്ത് ഷൂസ് മാറ്റാൻ മടിയാണോ? ഷൂസിലെ നാറ്റം പമ്പകടക്കാൻ ഈ വിദ്യകൾ പരീക്ഷിക്കൂ...

> **Lead Summary:** ** **വേനൽക്കാലത്ത് ചൂട് വർധിക്കുന്നതോടെ വിയർപ്പും ഒരു പ്രധാന വില്ലനായി മാറാറുണ്ട്. വസ്ത്രങ്ങൾ വിയർപ്പിൽ കുതിരുന്നത് പോലെ തന്നെ നമ്മുടെ ഷൂസിനുള്ളിലും വിയർപ്പ് തങ്ങിനിൽക്കാറുണ്ട്. പുറമെ നിന്ന് നോക്കിയാൽ ഷൂസ് വൃത്തിയായി തോന്നുമെങ്കിലും, വിയർപ്പ് കാരണം ഉള്ളിലുണ്ടാകുന്ന ദുർഗന്ധം പലപ്പോഴും വലിയ അസ്വസ്ഥതയുണ്ടാക്കുന്നു.

## Article Content

** **വേനൽക്കാലത്ത് ചൂട് വർധിക്കുന്നതോടെ വിയർപ്പും ഒരു പ്രധാന വില്ലനായി മാറാറുണ്ട്. വസ്ത്രങ്ങൾ വിയർപ്പിൽ കുതിരുന്നത് പോലെ തന്നെ നമ്മുടെ ഷൂസിനുള്ളിലും വിയർപ്പ് തങ്ങിനിൽക്കാറുണ്ട്. പുറമെ നിന്ന് നോക്കിയാൽ ഷൂസ് വൃത്തിയായി തോന്നുമെങ്കിലും, വിയർപ്പ് കാരണം ഉള്ളിലുണ്ടാകുന്ന ദുർഗന്ധം പലപ്പോഴും വലിയ അസ്വസ്ഥതയുണ്ടാക്കുന്നു.

പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിൽ വെച്ച് ഷൂസ് മാറ്റേണ്ടി വരുമ്പോൾ ഈ ദുർഗന്ധം നമ്മെ വല്ലാതെ ബുദ്ധിമുട്ടിച്ചേക്കാം. എന്നാൽ ഷൂസ് കഴുകി ഉണക്കാൻ സമയമില്ലാത്തവർക്കും ഈ പ്രശ്നം പരിഹരിക്കാൻ എളുപ്പവഴികളുണ്ട്.

ഒരു തുണിയിലോ സോക്സിലോ ചെറിയ അളവിൽ ബേക്കിംഗ് സോഡ നിറച്ച് ഇത് രാത്രി മുഴുവൻ ഷൂസിനുള്ളിൽ വയ്ക്കുക. രാവിലെ ദുർഗന്ധം ഗണ്യമായി കുറയും. ഷൂസിൽ നിന്നുള്ള ഈർപ്പവും ദുർഗന്ധവും ബേക്കിംഗ് സോഡ ആഗിരണം ചെയ്യുന്നു.

വെള്ളവും വിനാഗിരിയും തുല്യ അളവിൽ കലർത്തി ഒരു സ്പ്രേ തയ്യാറാക്കി ഷൂസിനുള്ളിൽ അടിക്കുക. അതിനുശേഷം, ഷൂസ് പൂർണ്ണമായും ഉണങ്ങാൻ കുറച്ച് മണിക്കൂർ വെയിലത്ത് വയ്ക്കുക. ദുർഗന്ധം ഉണ്ടാക്കുന്ന അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ വിനാഗിരിയിലുണ്ട്.

ഒരു കോട്ടൺ ബോൾ ആൽക്കഹോളിൽ മുക്കി ഷൂസിനുള്ളിൽ നന്നായി പുരട്ടി രാത്രി മുഴുവൻ വയ്ക്കുക. രാവിലെയാകുമ്പോഴേക്കും ഷൂസിലുള്ള ബാക്ടീരിയകൾ ഇല്ലാതാകുകയും ദുർഗന്ധം ഗണ്യമായി കുറയുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353192/ways-to-remove-odor-from-shoes)