---
title: "മത്തി ഇനി ഇങ്ങനെ വെച്ചു നോക്കൂ; തേങ്ങാപ്പാലിൽ കുളിച്ച രുചികരമായ മത്തി മപ്പാസ്"
english_title: "Preparing mathi mappas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353191/preparing-mathi-mappas"
published_at: "2026-04-13T16:28:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dccc5fe7c44_fish.jpg"
keywords: []
---

# മത്തി ഇനി ഇങ്ങനെ വെച്ചു നോക്കൂ; തേങ്ങാപ്പാലിൽ കുളിച്ച രുചികരമായ മത്തി മപ്പാസ്

> **Lead Summary:** ** **നല്ല നാടൻ മത്തി മപ്പാസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. തേങ്ങാപ്പാലിൽ വേവിച്ചെടുക്കുന്ന ഈ വിഭവം അപ്പത്തിനും ചപ്പാത്തിക്കും ചോറിനുമൊപ്പം മികച്ച കോമ്പിനേഷനാണ്.

## Article Content

** **നല്ല നാടൻ മത്തി മപ്പാസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. തേങ്ങാപ്പാലിൽ വേവിച്ചെടുക്കുന്ന ഈ വിഭവം അപ്പത്തിനും ചപ്പാത്തിക്കും ചോറിനുമൊപ്പം മികച്ച കോമ്പിനേഷനാണ്.

*ആവശ്യമായ സാധനങ്ങൾ:*

**മത്തി: 1/2 കിലോ (വൃത്തിയാക്കിയത്)**

**സവാള: 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)**

**ഇഞ്ചി: ഒരു വലിയ കഷ്ണം (നീളത്തിൽ അരിഞ്ഞത്)**

**വെളുത്തുള്ളി: 8-10 അല്ലി (അരിഞ്ഞത്)**

**പച്ചമുളക്: 4-5 എണ്ണം (കീറിയത്)**

**കറിവേപ്പില: 2 തണ്ട്**

**തക്കാളി: 1 എണ്ണം (അരിഞ്ഞത്)**

**കുരുമുളക് പൊടി: 1 ടീസ്പൂൺ**

**മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ**

**മല്ലിപ്പൊടി: 1.5 ടേബിൾസ്പൂൺ**

**ഗരം മസാല: 1/2 ടീസ്പൂൺ**

**വിനാഗിരി: 1 ടീസ്പൂൺ (അല്ലെങ്കിൽ പുളിക്ക് ആവശ്യമായത്)**

**രണ്ടാം പാൽ: 1.5 കപ്പ്**

**ഒന്നാം പാൽ (തലപ്പാൽ): 1/2 കപ്പ്**

**വെളിച്ചെണ്ണ: ആവശ്യത്തിന്**

**ഉപ്പ്: പാകത്തിന്**

**തയ്യാറാക്കുന്ന വിധം:**

ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

ഇതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റുക (ബ്രൗൺ നിറമാകണ്ട, ഒന്ന് വാടി വന്നാൽ മതി).

തീ കുറച്ചു വെച്ച ശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക.

ഇതിലേക്ക് തക്കാളി ചേർത്ത് ഒന്ന് ഉടയുന്നത് വരെ വഴറ്റുക.

അടുത്തതായി രണ്ടാം പാൽ,

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353191/preparing-mathi-mappas)