---
title: "വിശപ്പടക്കാൻ കഴിച്ചത് ഡയപ്പറും സിമന്റ് പാളികളും; മാതാപിതാക്കളുടെ അവഗണനക്കിരയായ രണ്ട് വയസ്സുകാരന് ദാരുണാന്ത്യം"
english_title: "Two-year-old boy dies after being neglected by his parents"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353190/two-year-old-boy-dies-after-being-neglected-by-his-parents"
published_at: "2026-04-13T16:24:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dccce61e675_Two-year-old_boy_dies_after_being_neglected_by_his_parents.jpg"
keywords: []
---

# വിശപ്പടക്കാൻ കഴിച്ചത് ഡയപ്പറും സിമന്റ് പാളികളും; മാതാപിതാക്കളുടെ അവഗണനക്കിരയായ രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** ഇന്ത്യാന: അമേരിക്കയിലെ ഇന്ത്യാനയിൽ മാതാപിതാക്കളുടെ ക്രൂരമായ അവഗണനയെത്തുടർന്ന് രണ്ട് വയസ്സുകാരൻ ദാരുണമായി മരണപ്പെട്ടു. മതിയായ ആഹാരമോ വെള്ളമോ ലഭിക്കാതെ വിശപ്പടക്കാൻ ഡയപ്പർ കഷ്ണങ്ങളും ഭിത്തിയിലെ സിമന്റ് പാളികളും ഭക്ഷിക്കേണ്ടി വന്ന എറിക് റിച്ചാർഡ് എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ ട്രെവർ റിച്ചാർഡ് ഹെയ്‌സ് , കാതറിൻ കാർട്ടർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതകം, ശിശു പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

## Article Content

ഇന്ത്യാന: അമേരിക്കയിലെ ഇന്ത്യാനയിൽ മാതാപിതാക്കളുടെ ക്രൂരമായ അവഗണനയെത്തുടർന്ന് രണ്ട് വയസ്സുകാരൻ ദാരുണമായി മരണപ്പെട്ടു. മതിയായ ആഹാരമോ വെള്ളമോ ലഭിക്കാതെ വിശപ്പടക്കാൻ ഡയപ്പർ കഷ്ണങ്ങളും ഭിത്തിയിലെ സിമന്റ് പാളികളും ഭക്ഷിക്കേണ്ടി വന്ന എറിക് റിച്ചാർഡ് എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ ട്രെവർ റിച്ചാർഡ് ഹെയ്‌സ് , കാതറിൻ കാർട്ടർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതകം, ശിശു പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

മരിക്കുമ്പോൾ വെറും 6.8 കിലോ മാത്രമായിരുന്നു കുട്ടിയുടെ ഭാരം. ഈ പ്രായത്തിലുള്ള ഒരു കുട്ടിക്ക് ഉണ്ടാകേണ്ട ഭാരത്തിന്റെ പകുതി പോലും എറിക്കിന് ഉണ്ടായിരുന്നില്ലെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഠിനമായ പോഷകാഹാരക്കുറവും നിർജ്ജലീകരണവുമാണ് മരണകാരണം. കുട്ടിയുടെ ശരീരമാസകലം പ്രാണികൾ കടിച്ച പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

മാർച്ച് 31-നാണ് കുട്ടി ശ്വസിക്കുന്നില്ലെന്ന് കാണിച്ച് പിതാവ് 911-ൽ വിളിക്കുന്നത്. എന്നാൽ, പൊലീസ് എത്തുമ്പോൾ കുട്ടി മണിക്കൂറുകൾക്ക് മുമ്പേ മരിച്ചിരുന്നു. തലേദിവസം രാത്രി 11 മണിക്ക് കുട്ടിയെ ജീവനോടെ കണ്ടിരുന്നുവെന്നാണ് മാതാപിതാക്കൾ മൊഴി നൽകിയത്. എന്നാൽ, ഏകദേശം 14 മണിക്കൂറിന് ശേഷമാണ് ഇവർ വിവരം പുറത്തറിയിച്ചത്. രക്ഷാപ്രവർത്തകർ എത്തി സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353190/two-year-old-boy-dies-after-being-neglected-by-his-parents)