---
title: "കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയുടെ മരണം: ദുരൂഹത ആരോപിച്ച് നാട്ടുകാർ; ഡോഗ് സ്ക്വാഡ് പരിശോധന നടത്തി"
english_title: "The death of an elderly woman in Andiparambil, Uram, Kuttiadi, locals allege mystery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353150/the-death-of-an-elderly-woman-in-andiparambil-uram-kuttiadi-locals-allege-mystery-new-update"
published_at: "2026-04-13T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcb08eedc9f_death_.jpg"
keywords: []
---

# കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയുടെ മരണം: ദുരൂഹത ആരോപിച്ച് നാട്ടുകാർ; ഡോഗ് സ്ക്വാഡ് പരിശോധന നടത്തി

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടിയിൽ ഊരത്ത് അണ്ടിപ്പറമ്പിൽ വയോധികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകി. കുറ്റ്യാടി എംഐയുപി സ്കൂളിൽ പാചകത്തൊഴിലാളി ആയ ജുവൈരിയ ആണ് മരിച്ചത് . ഇന്നലെ രാവിലെ മകൻ സമദാണ് ഉമ്മയുടെ മരണവിവരം അയൽവാസികളെ അറിയിച്ചത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടിയിൽ ഊരത്ത് അണ്ടിപ്പറമ്പിൽ വയോധികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകി. കുറ്റ്യാടി എംഐയുപി സ്കൂളിൽ പാചകത്തൊഴിലാളി ആയ ജുവൈരിയ ആണ് മരിച്ചത് . ഇന്നലെ രാവിലെ മകൻ സമദാണ് ഉമ്മയുടെ മരണവിവരം അയൽവാസികളെ അറിയിച്ചത്.

നാട്ടുകാരുടെ പരാതിയെത്തുടർന്ന് കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വീടും പരിസരവും പോലീസ് സീൽ ചെയ്യുകയും ഡോഗ് സ്ക്വാഡ് ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു. വീട്ടുപരിസരത്ത് നിന്ന് കഞ്ചാവ് കണ്ടെടുത്തതായും വിവരമുണ്ട്. സമദിന് പുറമെ ജുവൈരിയക്ക് വയനാട്ടിൽ ഒരു മകളുണ്ട്. വീട്ടിൽ സമദും ജുവൈരിയയും മാത്രമാണ് താമസം.സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353150/the-death-of-an-elderly-woman-in-andiparambil-uram-kuttiadi-locals-allege-mystery-new-update)