---
title: "മലപ്പുറം എടവണ്ണയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം"
english_title: " 17 year old boy died tragically after a bike and car collided in Edavanna Malappuram "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353129/17-year-old-boy-died-tragically-after-a-bike-and-car-collided-in-edavanna-malappuram"
published_at: "2026-04-13T12:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc9aae6cf1b_accident.jpg"
keywords: []
---

# മലപ്പുറം എടവണ്ണയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

> **Lead Summary:** **വണ്ടൂർ: ( **[www.truevisionnews.com]** ) **എടവണ്ണയിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടത്തിൽ 17കാരൻ മരിച്ചു. പോരൂർ അയനിക്കോട് വലിയപ്പറമ്പ് സ്വദേശി കോന്തൻകുളവൻ അബ്ദുൽ കബീറിന്റെ മകൻ റിഫാത് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം. അപകടത്തിൽ കൂടെയുള്ള രണ്ട് പേർക്ക് പരിക്കേറ്റു. നിയമ നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം പോരൂർ അയനിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

## Article Content

**വണ്ടൂർ: ( **[www.truevisionnews.com]** ) **എടവണ്ണയിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടത്തിൽ 17കാരൻ മരിച്ചു. പോരൂർ അയനിക്കോട് വലിയപ്പറമ്പ് സ്വദേശി കോന്തൻകുളവൻ അബ്ദുൽ കബീറിന്റെ മകൻ റിഫാത് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം. അപകടത്തിൽ കൂടെയുള്ള രണ്ട് പേർക്ക് പരിക്കേറ്റു. നിയമ നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം പോരൂർ അയനിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

മറ്റൊരു സംഭവത്തിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് പെരിങ്ങലിപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. മിച്ചൽ ജംങ്ഷനിൽ തിങ്കൾ പുലർച്ചെയാണ് അപകടം. പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. മാവേലിക്കരയിലെ ടർഫിൽ ഫുട്ബോൾ കളിച്ച ശേഷം ഓലകെട്ടെ അമ്പലത്തിലുള്ള സുഹൃത്തിനെ വീട്ടിൽ ആക്കിയ ശേഷം മടങ്ങവേ ആയിരുന്നു അപകടം. മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353129/17-year-old-boy-died-tragically-after-a-bike-and-car-collided-in-edavanna-malappuram)