---
title: "ദില്ലി കലാപഗൂഢാലോചന കേസ്: ജാമ്യം നിഷേധിച്ച വിധി പുനഃപരിശോധിക്കണം; ഉമർ ഖാലിദ് വീണ്ടും സുപ്രീം കോടതിയിൽ"
english_title: "Delhi riots conspiracy case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353113/Delhi-riots-conspiracy-case"
published_at: "2026-04-13T12:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc940cb1682_Delhi_riots_conspiracy_case.jpg"
keywords: []
---

# ദില്ലി കലാപഗൂഢാലോചന കേസ്: ജാമ്യം നിഷേധിച്ച വിധി പുനഃപരിശോധിക്കണം; ഉമർ ഖാലിദ് വീണ്ടും സുപ്രീം കോടതിയിൽ

> **Lead Summary:** ദില്ലി: ഡൽഹി കലാപഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധിക്കെതിരെ മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് പുനഃപരിശോധനാ ഹർജി നൽകി. ജാമ്യം നിഷേധിച്ച ജനുവരി 5-ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വരും ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. സാധാരണയായി ചേംബറുകളിൽ നടക്കുന്ന പുനഃപരിശോധനാ നടപടികൾക്ക് പകരം, ഹർജിയിൽ തുറന്ന കോടതിയിൽ പരസ്യമായ വാദം കേൾക്കണമെന്ന് ഉമർ ഖാലിദിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.

## Article Content

ദില്ലി: ഡൽഹി കലാപഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധിക്കെതിരെ മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് പുനഃപരിശോധനാ ഹർജി നൽകി. ജാമ്യം നിഷേധിച്ച ജനുവരി 5-ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വരും ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. സാധാരണയായി ചേംബറുകളിൽ നടക്കുന്ന പുനഃപരിശോധനാ നടപടികൾക്ക് പകരം, ഹർജിയിൽ തുറന്ന കോടതിയിൽ പരസ്യമായ വാദം കേൾക്കണമെന്ന് ഉമർ ഖാലിദിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.

2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ യു.എ.പി.എ ചുമത്തപ്പെട്ടാണ് ഉമർ ഖാലിദ് ജയിലിൽ കഴിയുന്നത്. കഴിഞ്ഞ നാല് വർഷത്തോളമായി വിചാരണാ തടവുകാരനായി തുടരുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു. ജനുവരിയിൽ സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇപ്പോൾ പുനഃപരിശോധനാ ഹർജിയുമായി അദ്ദേഹം പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. ബുധനാഴ്ച കോടതി സ്വീകരിക്കുന്ന നിലപാട് ഉമർ ഖാലിദിന്റെ മോചന കാര്യത്തിൽ നിർണ്ണായകമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353113/Delhi-riots-conspiracy-case)