---
title: "'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിൽ; സ്വീകരിച്ച് എം വി ഗോവിന്ദൻ"
english_title: "ns nusoor joins cpim from congress mv govindan welcomes kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353106/ns-nusoor-joins-cpim-from-congress-mv-govindan-welcomes-kerala"
published_at: "2026-04-13T11:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc8b8db51a9_n_m_nusur.jpg"
keywords: []
---

# 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിൽ; സ്വീകരിച്ച് എം വി ഗോവിന്ദൻ

> **Lead Summary:** തിരുവനന്തപുരം: കോൺഗ്രസ്‌ വിട്ട എൻഎസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നുസൂറിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു നുസൂറിൻ്റെ രാജി.

## Article Content

തിരുവനന്തപുരം: കോൺഗ്രസ്‌ വിട്ട എൻഎസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നുസൂറിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു നുസൂറിൻ്റെ രാജി.

യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന എൻ എസ് നുസൂ‍ർ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു കോൺ​ഗ്രസ് വിട്ടത്. വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നായിരുന്നു നുസൂറിൻ്റെ ആരോപണം.

സിപിഐഎമ്മിൽ ചേർന്നതിന് പിന്നാലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന കുറിപ്പോടെയുള്ള ഫേസ്ബുക്ക് പോസ്റ്റും നുസൂർ പങ്കുവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353106/ns-nusoor-joins-cpim-from-congress-mv-govindan-welcomes-kerala)