---
title: "വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് മരണം, നിരവധി പേർക്ക് പരിക്ക് "
english_title: "Six killed in road accident in Hapur, Uttar Pradesh."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353099/six-killed-in-road-accident-in-hapur-uttar-pradesh"
published_at: "2026-04-13T11:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc85051e729_accident.jpg"
keywords: []
---

# വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് മരണം, നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** **ലഖ്നൌ: ** ഉത്തർപ്രദേശിലെ ഹാപൂരിൽ വാഹനാപകടത്തിൽ ആറ് മരണം. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു.

## Article Content

**ലഖ്നൌ: ** ഉത്തർപ്രദേശിലെ ഹാപൂരിൽ വാഹനാപകടത്തിൽ ആറ് മരണം. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു.

പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചതായി എസ്പി ജ്ഞാനഞ്ജയ് സിംഗ് സ്ഥിരീകരിച്ചു. ബസ്സിൽ 12 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽപ്പെട്ട ട്രക്ക് റോഡിൽ നിന്നും നീക്കം ചെയ്തെന്നും ഗതാഗതം പുനഃസ്ഥാപിച്ചെന്നും പൊലീസ് അറിയിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇത് ബസ് ഡ്രൈവർ ആണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353099/six-killed-in-road-accident-in-hapur-uttar-pradesh)