---
title: "നെഞ്ചുവേദനയുമായി പോയ ആംബുലൻസ് ലോറിയിൽ ഇടിച്ചുകയറി അപകടം; ഡ്രൈവർക്ക് പരിക്ക്"
english_title: "Ambulance crashes into lorry; driver injured kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353087/ambulance-crashes-into-lorry-driver-injured-kollam"
published_at: "2026-04-13T11:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc80d0ab78b_accident.jpg"
keywords: []
---

# നെഞ്ചുവേദനയുമായി പോയ ആംബുലൻസ് ലോറിയിൽ ഇടിച്ചുകയറി അപകടം; ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** **ശാസ്‌താംകോട്ട: **രോഗിയുമായെത്തിയ ആംബുലൻസ് ടോറസ് ലോറിയിൽ ഇടിച്ചുകയറി അപകടം .ആംബുലൻസ് ഡ്രൈവർക്ക് പരിക്ക് . പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപെട്ടത്.

## Article Content

**ശാസ്‌താംകോട്ട: **രോഗിയുമായെത്തിയ ആംബുലൻസ് ടോറസ് ലോറിയിൽ ഇടിച്ചുകയറി അപകടം .ആംബുലൻസ് ഡ്രൈവർക്ക് പരിക്ക് . പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപെട്ടത്.

ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എബനേസർ സ്‌കൂൾ ഭാഗത്തുനിന്നും ശാസ്താംകോട്ടയിലെ ആശുപത്രിയിലേക്ക് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായെത്തിയ ആംബുലൻസ് പാലത്തുംകടവ് റോഡിൽനിന്നും ഇടയ്ക്കാട് ജങ്ഷനിലേക്ക് പ്രവേശിക്കവേയാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353087/ambulance-crashes-into-lorry-driver-injured-kollam)