---
title: "ബിഹാർ രാഷ്ട്രീയത്തിൽ അഴിച്ചുപണി;നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഉടൻ രാജിവെച്ചേക്കും"
english_title: "Bihar politics in turmoil; Nitish Kumar may resign as Chief Minister soon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353073/bihar-politics-in-turmoil-nitish-kumar-may-resign-as-chief-minister-soon"
published_at: "2026-04-13T10:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc74c7ef187_sertt.jpg"
keywords: []
---

# ബിഹാർ രാഷ്ട്രീയത്തിൽ അഴിച്ചുപണി;നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഉടൻ രാജിവെച്ചേക്കും

> **Lead Summary:** ദില്ലി :**[ ** ബിഹാറിൽ ആഴ്ചകളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ് കുമാർ മാറുമെന്നും ഏപ്രിൽ 14-നോ 15-നോ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ബിജെപിയിൽ നിന്നുള്ള ഒരു 'പുതിയ മുഖം' ബിഹാറിന്റെ അമരത്തേക്ക് എത്തുമെന്നാണ് സൂചന.

## Article Content

ദില്ലി :**[ ** ബിഹാറിൽ ആഴ്ചകളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ് കുമാർ മാറുമെന്നും ഏപ്രിൽ 14-നോ 15-നോ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ബിജെപിയിൽ നിന്നുള്ള ഒരു 'പുതിയ മുഖം' ബിഹാറിന്റെ അമരത്തേക്ക് എത്തുമെന്നാണ് സൂചന.

പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പാർട്ടി കേന്ദ്ര നിരീക്ഷകനായി നിയമിച്ചു. ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായേക്കാവുന്ന ഈ നീക്കത്തെ അതീവ ഗൗരവത്തോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും പൂർണ്ണമായ സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി ഞാൻ നിറവേറ്റും. ഏത് ദൗത്യവും ഏറ്റെടുക്കാൻ സന്നദ്ധനാണ് എന്ന അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി നിതീഷ് കുമാർ ഏപ്രിൽ 14ന് മന്ത്രിസഭായോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടായേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിലെ മന്ത്രിസഭയുടെ അവസാന യോഗമായിരിക്കാം ഇതെന്നും സൂചനകളുണ്ട്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്ഭവനിലെത്തി ഗവർണർ സയ്യിദ് അതാ ഹസ്നൈന് രാജിക്കത്ത് കൈമാറും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബിജെപി തങ്ങളുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി പാർട്ടി എംഎൽഎമാരുമായും ജെഡിയു, എൽജെപി (പാസ്വാൻ), ആർഎൽഎസ്പി തുടങ്ങിയ എൻഡിഎ സഖ്യകക്ഷികളുമായി വിശദമായ ചർച്ചകൾ നടക്കും.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്ത് ഇല്ലെങ്കിലും നിതീഷ് കുമാർ ബിഹാറിന്റെ വികസനത്തിനായി നിലകൊള്ളുമെന്ന് ജെഡിയു വർക്കിംഗ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ സഞ്ജയ് കുമാർ ഝാ പറഞ്ഞു. എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് 2025-30 കാലയളവിലേക്കുള്ള ജനവിധി നേടിയതെന്നും, പുതിയ സർക്കാർ അദ്ദേഹത്തിന്റെ നയങ്ങൾ തുടരുമെന്നും ഝാ കൂട്ടിച്ചേർത്തു.

‘ബിഹാറിനെ സംബന്ധിച്ചിടത്തോളം, എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ 2025-30 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രധാനമന്ത്രി സ്ഥിരമായി പ്രചാരണത്തിന് എത്തിയിരുന്നു. പുതിയ സർക്കാർ നിതീഷ് ജിയുടെ നയങ്ങൾ തുടരുകയും അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിക്കുകയും ചെയ്യും. അദ്ദേഹം മുഖ്യമന്ത്രിയല്ലെങ്കിലും, ശ്രദ്ധ മുഴുവൻ ബിഹാറിലായിരിക്കും. പാർലമെന്റ് സമ്മേളനങ്ങൾക്ക് വേണ്ടി മാത്രമാണ് അദ്ദേഹം ദില്ലിയിലേക്ക് പോകുന്നത്’. ഝാ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353073/bihar-politics-in-turmoil-nitish-kumar-may-resign-as-chief-minister-soon)