---
title: "രുചിയിലും ഗുണത്തിലും കേമൻ; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം സ്പെഷ്യൽ ഓട്സ് ഉപ്പുമാവ്"
english_title: "Special Oatmeal Flour"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353014/special-oatmeal-flour"
published_at: "2026-04-12T17:05:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db83f9798d3_Special_Oatmeal_Flour.jpg"
keywords: []
---

# രുചിയിലും ഗുണത്തിലും കേമൻ; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം സ്പെഷ്യൽ ഓട്സ് ഉപ്പുമാവ്

> **Lead Summary:** ബ്രേക്ക്ഫാസ്റ്റ് ബോറടി മാറ്റാൻ വ്യത്യസ്തമായൊരു വിഭവം വേണോ? എങ്കിൽ ഇതാ രുചിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ഒരു ഓട്സ് ഉപ്പുമാവ്. കശുവണ്ടിയും നിലക്കടലയും ചേർത്ത് വറുത്തെടുത്ത ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഓട്സ് ഉപ്പുമാവ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

## Article Content

ബ്രേക്ക്ഫാസ്റ്റ് ബോറടി മാറ്റാൻ വ്യത്യസ്തമായൊരു വിഭവം വേണോ? എങ്കിൽ ഇതാ രുചിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ഒരു ഓട്സ് ഉപ്പുമാവ്. കശുവണ്ടിയും നിലക്കടലയും ചേർത്ത് വറുത്തെടുത്ത ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഓട്സ് ഉപ്പുമാവ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

**ചേരുവകൾ**

ഓട്സ്

പച്ചമുളക്

സവാള

ഇഞ്ചി

കറിവേപ്പില

തേങ്ങ

നിലക്കടല

കശുവണ്ടി

മഞ്ഞൾപ്പൊടി

വെളിച്ചെണ്ണ

കടുക്

വെള്ളം

ഉപ്പ്

**തയ്യാറാക്കുന്ന വിധം**

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഓട്സ് ചേർത്തു വറുക്കാം.

വറുത്തെടുത്ത ഓട്സ് മാറ്റി വയ്ക്കാം. അതേ പാനിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. കടുക് ചേർത്തു പൊട്ടിക്കാം.

ഇതിലേയ്ക്ക് നിലക്കടല, കശുവണ്ടി എന്നിവ ചേർത്തു വറുക്കാം.നിറം മാറി വരുമ്പോൾ ഇഞ്ചി. പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റാം.

കട്ടി കുറച്ച് അരിഞ്ഞ സവാള അതിലേയ്ക്കു ചേർത്തു വഴറ്റാം.

സവാള ഇളം ബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപ്പൊടി ചേർത്ത് വെള്ളം ഒഴിച്ച് അൽപം ഉപ്പ് കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കാം.

വെള്ളം തിളച്ചു വരുമ്പോൾ വറുത്തെടുത്ത ഓട്സ് ചേർക്കാം.

തീ കുറച്ച് അടച്ചു വച്ച് വേവിക്കാം.

വെള്ളം തിളച്ച് വറ്റി വരുമ്പോൾ തേങ്ങ ചിരകിയതും ചേർത്തിളക്കി യോജിപ്പിക്കാം. ഓട്സ് ഉപ്പുമാവ് തയ്യാറായിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353014/special-oatmeal-flour)