---
title: "കണ്ണീർപുഴയായി പുളിയാവ്; മൂന്ന് പേരും വീട്ടിൽ മടങ്ങിയെത്തി, ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് പൊട്ടി കരഞ്ഞ് ഉറ്റവർ"
english_title: "Three people drown in Nadapuram, bodies brought home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352983/three-people-drown-in-nadapuram-bodies-brought-home-NEW-UPDATE "
published_at: "2026-04-12T13:25:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/69db50291e8b1_F.jpg"
keywords: []
---

# കണ്ണീർപുഴയായി പുളിയാവ്; മൂന്ന് പേരും വീട്ടിൽ മടങ്ങിയെത്തി, ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് പൊട്ടി കരഞ്ഞ് ഉറ്റവർ

> **Lead Summary:** **കോഴിക്കോട് : **നാദാപുരം പുളിയാവ് അയിരാർത്ഥത്തിൽ കണ്ണീർപുഴയായി. ഒടുവിൽ മൂന്ന് പേരും അല്പ സമയം മുമ്പ് വീട്ടിൽ മടങ്ങിയെത്തി. ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് പൊട്ടി കരഞ്ഞ് ഉറ്റവരെല്ലാം.

## Article Content

**കോഴിക്കോട് : **നാദാപുരം പുളിയാവ് അയിരാർത്ഥത്തിൽ കണ്ണീർപുഴയായി. ഒടുവിൽ മൂന്ന് പേരും അല്പ സമയം മുമ്പ് വീട്ടിൽ മടങ്ങിയെത്തി. ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് പൊട്ടി കരഞ്ഞ് ഉറ്റവരെല്ലാം.

ഒരു മണിയോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത് . വീട്ടിൽ ബന്ധുക്കൾക്ക് മാത്രമാണ് മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മൃതദേഹം  പാറക്കടവ് വലിയ ജമാഅത്ത് പള്ളിയിലേക്ക് കൊണ്ടുപോയി. വയനാട് തരുമന സ്വദേശിയായ സുഹാദയുടെ മൃതദേഹം വയനാട്ടിലേക്കും കൊണ്ടുപോയി.

മയ്യഴി പുഴയുടെ ഭാഗമായ പുളിയാവ് നാമത്ത് എളവന പുതിയ പാലത്തിന് സമീപം ഇന്നലെ പകൽ മൂന്നരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. പുഴയിൽ തുണി അലക്കാൻ പോയപ്പോഴാണ് അപകടം . ഇസ്സ പുഴയിലെ പാലത്തിന്റെ തൂണിനോട് ചേർന്ന് വെള്ളക്കെട്ടിൽ കളിക്കുന്നതിനിടെ ചെളിയിൽ മുങ്ങി പോവുകയായിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിന് സുഹാദയും മുങ്ങിപ്പോയി ഇവരെ ഇവരെയും രക്ഷിക്കാൻ ഇറങ്ങിയ അൻസാറും അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ മൂന്നുപേരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352983/three-people-drown-in-nadapuram-bodies-brought-home-NEW-UPDATE )