---
title: " പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും"
english_title: "Puliyav river tragedy: Postmortem of the bodies has begun, Suhada's body will be taken to Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352968/puliyav-river-tragedy-postmortem-of-the-bodies-has-begun-suhadas-body-will-be-taken-to-wayanad-new"
published_at: "2026-04-12T10:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db2b320bbb7_WhatsApp_Image_2026-04-11_at_11.03.34_PM.jpeg"
keywords: []
---

#  പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും

> **Lead Summary:** നാദാപുരം : നാദാപുരം പുളിയാവ് പുഴയിൽ ഇന്നലെ വൈകിട്ട് മുങ്ങി മരിച്ച ഒരു കുടുംബത്തിലെ മൂന്നുപേരുടെ പോസ്റ്റുമോർട്ടം തുടങ്ങി. ഇന്ന് രാവിലെ 9:30 യോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം തുടങ്ങിയത്.

## Article Content

നാദാപുരം : നാദാപുരം പുളിയാവ് പുഴയിൽ ഇന്നലെ വൈകിട്ട് മുങ്ങി മരിച്ച ഒരു കുടുംബത്തിലെ മൂന്നുപേരുടെ പോസ്റ്റുമോർട്ടം തുടങ്ങി. ഇന്ന് രാവിലെ 9:30 യോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം തുടങ്ങിയത്.

11 മണിയോടെ മൃതദേഹം ഏറ്റുവാങ്ങും. പുളിയാവ് അരീകുണ്ടിൽ അൻസാർ (45), ഭാര്യ സുഹാദ (36), അൻസാറിന്റെ സഹോദരൻ അനീഫയുടെ മകൾ ഇസ്സ മറിയം (7) എന്നിവരാണ് മരിച്ചത്. വയനാട് തരുമന സ്വദേശിയായ സുഹാദയുടെ മൃതദേഹം പുളിയാവിലെ വീട്ടിലെത്തിച്ച ശേഷം വയനാട്ടിലേക്ക് കൊണ്ടുപോകും. അൻസാറിന്റെയും നിസ്സയുടെയും മൃതദേഹങ്ങൾ ഇന്ന് ഉച്ചയ്ക്ക് പാറക്കടവ് വലിയ ജമാഅത്ത് പള്ളിയിൽ കബറടക്കം നടത്തും.

മയ്യഴി പുഴയുടെ ഭാഗമായ പുളിയാവ് നാമത്ത് എളവന പുതിയ പാലത്തിന് സമീപം ഇന്നലെ പകൽ മൂന്നരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. പുഴയിൽ തുണി അലക്കാൻ പോയപ്പോഴാണ് അപകടം . ഇസ്സ പുഴയിലെ പാലത്തിന്റെ തൂണിനോട് ചേർന്ന് വെള്ളക്കെട്ടിൽ കളിക്കുന്നതിനിടെ ചെളിയിൽ മുങ്ങി പോവുകയായിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിന് സുഹാദയും മുങ്ങിപ്പോയി ഇവരെ ഇവരെയും രക്ഷിക്കാൻ ഇറങ്ങിയ അൻസാറും അപകടത്തിൽപ്പെടുകയായിരുന്നു.

നാട്ടുകാർ ഉടൻ തന്നെ മൂന്നുപേരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് പോലീസ് എൻക്വസ്റ്റ് നടപടി പൂർത്തിയാക്കി, മൃതദേഹങ്ങൾ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352968/puliyav-river-tragedy-postmortem-of-the-bodies-has-begun-suhadas-body-will-be-taken-to-wayanad-new)