---
title: "ചൂടിന് ശമനമാകുമോ? സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത"
english_title: "Chance of rain with thunderstorms in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352963/chance-of-rain-with-thunderstorms-in-the-state"
published_at: "2026-04-12T09:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db1c0198180_Chance_of_rain_with_thunderstorms_in_the_state.jpg"
keywords: []
---

# ചൂടിന് ശമനമാകുമോ? സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

> **Lead Summary:** തിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും താപനില ഉയർന്നുതന്നെ തുടരുകയാണ്. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും താപനില ഉയർന്നുതന്നെ തുടരുകയാണ്. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇത് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണ്. ഇന്നലെ പാലക്കാട് 37.5 ഡിഗ്രിയും, കോട്ടയത്ത് 37 ഡിഗ്രിയും, കൊല്ലത്ത് 36.6 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും ചൂട് കൂടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352963/chance-of-rain-with-thunderstorms-in-the-state)