---
title: "മന്ത്രവാദിയുടെ ക്രൂരത! പാമ്പുകടിയേറ്റ 13കാരനെ ഗംഗയിൽ കെട്ടിത്താഴ്ത്തിയത് 12 മണിക്കൂർ; ചികിത്സ കിട്ടാതെ ദാരുണാന്ത്യം"
english_title: "A 13-year-old boy who was bitten by a snake was tied up in the Ganges for 12 hours; he died tragically without receiving treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352948/a-13-year-old-boy-who-was-bitten-by-a-snake-was-tied-up-in-the-ganges-for-12-hours-he-died-tragically-without-receiving-treatment"
published_at: "2026-04-12T07:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dafe2a9c574_DEAD.jpg"
keywords: []
---

# മന്ത്രവാദിയുടെ ക്രൂരത! പാമ്പുകടിയേറ്റ 13കാരനെ ഗംഗയിൽ കെട്ടിത്താഴ്ത്തിയത് 12 മണിക്കൂർ; ചികിത്സ കിട്ടാതെ ദാരുണാന്ത്യം

> **Lead Summary:** **അമ്രോഹ: **പാമ്പു കടിയേറ്റ 13കാരനെ മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂ‍ർ. ഉത്ത‍‍ർപ്രദേശിലെ അമ്രോഹയിൽ 13കാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം.

## Article Content

**അമ്രോഹ: **പാമ്പു കടിയേറ്റ 13കാരനെ മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂ‍ർ. ഉത്ത‍‍ർപ്രദേശിലെ അമ്രോഹയിൽ 13കാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം.

പാമ്പുകടിയേറ്റതിന് പിന്നാലെ ആശുപത്രിയിൽ എത്തുന്നതിന് പകരം 13 കാരന്റെ കുടുംബ സഹായം തേടിയത് മന്ത്രവാദിയുടെ അടുത്തായിരുന്നു. മന്ത്രവാദി പറഞ്ഞതിനനുസരിച്ച് വീട്ടുകാർ 13 വയസുകാരനെ 12 മണിക്കൂറോളമാണ് മുളവടികളിൽ കെട്ടി ഗംഗാനദിയിൽ മുക്കി നിർത്തിയത്.

ഗംഗാ നദി 13കാരനെ സുഖപ്പെടുത്തുമെന്നായിരുന്നു മന്ത്രവാദി വീട്ടുകാരോട് പറഞ്ഞത്. 12 മണിക്കൂറിന് ശേഷം കുട്ടി അനങ്ങാതെ വന്നതോടെയാണ് വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കുട്ടി മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ വീട്ടുകാർ മൃതദേഹം ഗംഗാ നദിയിലേക്ക് എറിയാൻ ശ്രമിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിയെ മുളവടി കൊണ്ടുള്ള പാലം പോലെയുള്ള നിർമിതിയിൽ കയറിൽ കെട്ടി നദിയിൽ ഇട്ടിരിക്കുന്ന വിഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള വിമ‍ർശനമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352948/a-13-year-old-boy-who-was-bitten-by-a-snake-was-tied-up-in-the-ganges-for-12-hours-he-died-tragically-without-receiving-treatment)