---
title: "കുംഭമേള താരത്തിന്റെ വിവാഹം: മാതാപിതാക്കളുടെ മൊഴിയെടുത്തു, അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പൊലീസ്"
english_title: "Kumbh Mela star's marriage: Parents' statements taken"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352945/kumbh-mela-stars-marriage-parents-statements-taken-new"
published_at: "2026-04-12T07:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69daf8aa28d95_shb.jpg"
keywords: []
---

# കുംഭമേള താരത്തിന്റെ വിവാഹം: മാതാപിതാക്കളുടെ മൊഴിയെടുത്തു, അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പൊലീസ്

> **Lead Summary:** **ദില്ലി: **കുംഭമേള താരത്തിന്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്. ഈ മാസം 22ന് പൂർണ്ണമായ റിപ്പോർട്ട് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് സമർപ്പിക്കുമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

## Article Content

**ദില്ലി: **കുംഭമേള താരത്തിന്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്. ഈ മാസം 22ന് പൂർണ്ണമായ റിപ്പോർട്ട് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് സമർപ്പിക്കുമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

അതേസമയം കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പൊലീസിൽ പരാതി. മന്ത്രി വി ശിവൻകുട്ടി, എ റഹീം എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം.

പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും വിവാഹം നടത്തി എന്നാണ് പരാതി. പോക്‌സോ വകുപ്പുകൾ ഉൾപ്പടെ ചേർത്ത് ഇവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുണ്ട്. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദ് ആണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352945/kumbh-mela-stars-marriage-parents-statements-taken-new)