---
title: "തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു"
english_title: "Drowning in Nadapuram flood Daughter Hamna Fatima is unaware of her parents' death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352934/drowning-in-nadapuram-flood-daughter-hamna-fatima-is-unaware-of-her-parents-death-new-"
published_at: "2026-04-11T22:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da85f78eebc_nadapuram_death.jpg"
keywords: []
---

# തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് നാദാപുരം വേവത്തെ ഒരു പ്രവാസി കുടുംബമായ അരീകുണ്ടിൽ വീട്ടിൽ ആഹ്ലാദം നിറഞ്ഞ നാളുകളായിരുന്നു ഇന്ന് ഉച്ചവരെ.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് നാദാപുരം വേവത്തെ ഒരു പ്രവാസി കുടുംബമായ അരീകുണ്ടിൽ വീട്ടിൽ ആഹ്ലാദം നിറഞ്ഞ നാളുകളായിരുന്നു ഇന്ന് ഉച്ചവരെ.

സഹോദരങ്ങളും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും മുത്തശ്ശിയുമായി സന്തോഷം നിറഞ്ഞ വീട് . ഇതിനിടയിൽ പ്രവാസിയായ ഹനീഫ കഴിഞ്ഞ ദിവസം നാട്ടിലെത്തിയതും കുടുംബത്തിൽ ഒരു കുഞ്ഞ് പിറക്കാൻ പോകുന്നതും ഇവരുടെ സന്തോഷം ഇരട്ടിപ്പിച്ചു . ഇസ്സ മറിയത്തിന്റെ ഉമ്മ പൂർണ്ണ ഗർഭിണിയാണ്. നാളെ ആശുപത്രിയിൽ പോകാൻ ഇരിക്കുന്നതിനിടെയാണ് ദുരന്തം കുടുംബത്തെ തേടിയെത്തിയത്. 

ക്ഷണിക്കാതെ എത്തിയ ദുരന്തം കുടുംബത്തിന്റെ സന്തോഷം എന്നെന്നേക്കുമായി കെടുത്തി. സുഹാദ പുഴയിൽ തുണി അലക്കാൻ പോയപ്പോൾ മകൾ ഹംന ഫാത്തിമയും ഭർതൃ സഹോദരന്റെ മകൾ ഇസ്സ മറിയം(8)യും ഭർതൃ സഹോദരിയുടെ മകൻ ഷയാനും ഒപ്പം കൂടി.

കുട്ടികൾ പുഴയോരത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇസ്സ പാലത്തിനടുത്തെ ചെറിയ വെള്ളക്കെട്ടിലേക്ക് നടന്നുനീങ്ങിയത് . കൺചിമ്മി തുറക്കുമുൻപേ കുട്ടി വെള്ളത്തിനടിയിലെ ചളിയിൽ പൂണ്ടു .

പൊന്നുമോളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സുഹാദയും മുങ്ങി താഴുന്നത് കണ്ടതോടെ കരയിൽ നിന്ന മറ്റു രണ്ട് കുഞ്ഞുങ്ങൾ അലറി വിളിച്ച് വീടിന്റെ ഭാഗത്തേക്ക് ഓടി.

കുട്ടികളുടെ കരച്ചിൽ കേട്ടാണ് സുഹാദയുടെ ഭർത്താവ് അൻസാർ ഓടിയെത്തിയത് . പാലത്തിന് തൂൺ നിർമ്മിക്കാനെടുത്ത വീതിയേറിയ കുഴിയിൽ നിറഞ്ഞ ചെളിയാണ് മൂന്ന്പേരുടെയും ജീവനെടുത്തത്ത് .

ഉപ്പയും ഉമ്മയും ജേഷ്ഠ സഹോദരിയെയും നഷ്ടപ്പെട്ട ഹംന അങ്ങനെ നാടിന്റെയാതെ തേങ്ങലായിമാറി . ഉമ്മയ്ക്കും ഉപ്പയ്ക്കും എന്തുസംഭവിച്ചു എന്നറിയായതെ പകച്ചു നിൽക്കുന്ന കുട്ടിയെ ഇനിയും മരണവിവരം അറിയിച്ചിട്ടില്ല. നാളെ ഉച്ചയോടെ ജീവൻ നൽകിയവരുടെ ജീവനില്ല ശരീരങ്ങൾ കണ്മുന്നിലെത്തുമ്പോൾ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ പാടുപെടുകയാണ് ഉറ്റവർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352934/drowning-in-nadapuram-flood-daughter-hamna-fatima-is-unaware-of-her-parents-death-new-)