---
title: "മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ"
english_title: "three people from a family drowned to death in kozhikode nadapuram Bodies shifted to Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352914/three-people-from-a-family-drowned-to-death-in-kozhikode-nadapuram-bodies-shifted-to-medical-college"
published_at: "2026-04-11T19:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da58386f0aa_hospital.jpg"
keywords: []
---

# മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് നാദാപുരം പുളിയാവ് പുഴയിൽ ഉണ്ടായ ദാരുണ അപകടത്തിൽ ഇന്ന് വൈകിട്ട് മരിച്ച ഒരു കുടുംബത്തിലെ അരികുണ്ടിൽ അൻസാർ ഭാര്യ സുഹാദ ഇസ്സ മറിയം എന്നീ മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്താനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

## Article Content

കോഴിക്കോട് : കോഴിക്കോട് നാദാപുരം പുളിയാവ് പുഴയിൽ ഉണ്ടായ ദാരുണ അപകടത്തിൽ ഇന്ന് വൈകിട്ട് മരിച്ച ഒരു കുടുംബത്തിലെ അരികുണ്ടിൽ അൻസാർ ഭാര്യ സുഹാദ ഇസ്സ മറിയം എന്നീ മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്താനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നാദാപുരം സി ഐ. എം അനിൽകുമാറിന്റെ നേതൃത്വത്തിൽ നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ ഏഴര മണിയോടെ മൂന്ന് ആംബുലൻസുകളിലായാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. നാളെ രാവിലെ പോസ്റ്റുമോർട്ടം ആരംഭിക്കും.

തുടർന്ന് ബന്ധുക്കൾക്ക് വിട്ട് നൽകുന്ന മൃതദേഹങ്ങൾ ഉച്ചയോടെ വേവത്തെ വീട്ടിൽ എത്തിക്കും . പിന്നീട് പാറക്കടവ് വലിയ ജുമാ അത് പള്ളിയിൽ ഖബറടക്കും. ദുരന്ത വിവരം അറിഞ്ഞ് അപകട സ്ഥലത്തും നാദാപുരം താലൂക് ആശുപത്രിയിലും നൂറ് കണക്കിന്‌ ആളുകൾ എത്തിച്ചേർന്നു.

രാക്ഷ്ട്രീയ നേതാക്കളായ വടകര എം പി ഷാഫി പറമ്പിൽ , എം എൽ എ മാരായ ഡോ. എം. കെ മുനീർ, ഇ കെ വിജയൻ, നാദാപുരം മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്ത്, കുറ്റ്യാടി മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ള, സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ്‌ അഹമ്മദ് പുന്നക്കൽ, തൂണേരി പഞ്ചായത്ത് പ്രസിഡന്റ്‌ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ സഫീറ, വൈസ് പ്രസിഡന്റ്‌ കെ എം രഘുനാഥ്‌, ബ്ലോക്ക് പ്രസിഡന്റ്‌ കെ പി പ്രതീഷ്, മെമ്പർമാരായ പി ഷാഹിന, അഖില മര്യാട്ട്, വിവിധ പാർട്ടി നേതാക്കളായ സൂപ്പി നരിക്കാട്ടേറി, മുഹമ്മദ്‌ ബംഗ്ലത്ത്, വയലോളി അബ്ദുള്ള, വി വി മുഹമ്മദ്‌ അലി, കെ എം സമീർ, കെ പി മുഹമ്മദ്‌, ടി കെ അബ്ബാസ്, കണേക്കൽ അബ്ബാസ്, പി കെ ഹബീബ്, എരോത്ത് ഫൈസൽ, പി പി ചാത്തു, എ മോഹൻ ദാസ്, ശ്രീജിത്ത് മുടപ്പിലായി, മോഹനൻ പാറക്കടവ്, രവീഷ് വളയം തുടങ്ങി ഒട്ടേറെ പേർ ആശുപത്രിയിൽ എത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352914/three-people-from-a-family-drowned-to-death-in-kozhikode-nadapuram-bodies-shifted-to-medical-college)