---
title: "കോഴിക്കോട്  നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ"
english_title: "Three members of a family drown in a river in Nadapuram, Kozhikode MORE INFO"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352901/three-members-of-a-family-drown-in-a-river-in-nadapuram-kozhikode-more-info-NEW"
published_at: "2026-04-11T17:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da35dd9dd8e_DEATH_.jpg"
keywords: []
---

# കോഴിക്കോട്  നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

## Article Content

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

പുളിയാവ് അരീകുണ്ടിൽ അൻസാർ, ഭാര്യ സുഹാദ, അനുജൻ്റെ മകൾ ഇസ്സ മറിയം എന്നിവരാണ് മരിച്ചത്. അൻസറിൻ്റെ സഹോദരൻ ഹനീഫയുടെ മകളാണ് ഇസ്സ മറിയം .  തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കുളിക്കുന്നതിനിടെ കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം .

ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത് . നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല . മൂന്ന് മൃതദേങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് .

ഇ കെ വിജയൻ എം എൽ എയും , സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ , യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്ത് , മുഹമ്മദ് ബംഗ്ലത്ത് , സൂപ്പി നരിക്കാട്ടേരി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ അഹമ്മദ് പുന്നക്കൽ , വളത്തിൽ കുഞ്ഞമ്മദ് മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തുണ്ട് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352901/three-members-of-a-family-drown-in-a-river-in-nadapuram-kozhikode-more-info-NEW)