---
title: "നാദാപുരത്ത് മൂന്ന് മരണം: പുഴയിൽ കുളിക്കാനിറങ്ങിയ മകളെ  രക്ഷിക്കുന്നതിനിടയിൽ നാദാപുരത്ത് മാതാപിതാക്കളടക്കം  മൂന്ന് പേർ  മുങ്ങി മരിച്ചു "
english_title: "Student and parents drown in Nadapuram river"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352891/student-and-parents-drown-in-nadapuram-river-new"
published_at: "2026-04-11T16:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da2e508008f_ok.jpg"
keywords: []
---

# നാദാപുരത്ത് മൂന്ന് മരണം: പുഴയിൽ കുളിക്കാനിറങ്ങിയ മകളെ  രക്ഷിക്കുന്നതിനിടയിൽ നാദാപുരത്ത് മാതാപിതാക്കളടക്കം  മൂന്ന് പേർ  മുങ്ങി മരിച്ചു 

> **Lead Summary:** കോഴിക്കോട് : നാദാപുരത്തിനടുത്ത് ചെക്യാട് വേവത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിക്കുന്നതിനിടയിൽ മാതാപിതാക്കളും കുട്ടിയുമടക്കം മൂന്ന് പേർ മുങ്ങി മരിച്ചു.

## Article Content

കോഴിക്കോട് : നാദാപുരത്തിനടുത്ത് ചെക്യാട് വേവത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിക്കുന്നതിനിടയിൽ മാതാപിതാക്കളും കുട്ടിയുമടക്കം മൂന്ന് പേർ മുങ്ങി മരിച്ചു.

ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത് .

നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല . മൂന്ന് മൃതദേങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് . ഇ കെ വിജയൻ എം എൽ എയും മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തുണ്ട് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352891/student-and-parents-drown-in-nadapuram-river-new)