---
title: "തിരഞ്ഞെടുപ്പ് ജോലി തടസ്സപ്പെടുത്തി; പെരിന്തൽമണ്ണയിൽ ബിഎൽഒയ്ക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Police register case against BLO for obstructing official duties"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352876/police-register-case-against-blo-for-obstructing-official-duties"
published_at: "2026-04-11T15:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da1ec056b13_police.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് ജോലി തടസ്സപ്പെടുത്തി; പെരിന്തൽമണ്ണയിൽ ബിഎൽഒയ്ക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **മലപ്പുറം: **പെരിന്തല്‍മണ്ണ നഗരസഭയിലെ കാദര്‍മൊല്ല എഎംഎല്‍പി സ്‌കൂളിലെ പോളിങ് കേന്ദ്രത്തില്‍ വോട്ടെടുപ്പ് ദിവസം കൃത്യനിര്‍വ്വഹണത്തില്‍ തടസം സൃഷ്ടിച്ചെന്ന് കാണിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍ എം അനൂപിനെതിരെ പൊലീസ് കേസെടുത്തു.

## Article Content

**മലപ്പുറം: **പെരിന്തല്‍മണ്ണ നഗരസഭയിലെ കാദര്‍മൊല്ല എഎംഎല്‍പി സ്‌കൂളിലെ പോളിങ് കേന്ദ്രത്തില്‍ വോട്ടെടുപ്പ് ദിവസം കൃത്യനിര്‍വ്വഹണത്തില്‍ തടസം സൃഷ്ടിച്ചെന്ന് കാണിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍ എം അനൂപിനെതിരെ പൊലീസ് കേസെടുത്തു.

കാദര്‍മൊല്ല എഎംഎല്‍പി സ്‌കൂളിലെ പോളിം​ഗ് കേന്ദ്രത്തില്‍ അഞ്ച് ബൂത്തുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ബൂത്തുകളില്‍ വോട്ടര്‍മാരെ സഹായിക്കാനായി ബിഎല്‍ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതല നല്‍കിയിരുന്നു. അനൂപ് അടക്കമുള്ള അഞ്ച് ബിഎല്‍ഒമാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352876/police-register-case-against-blo-for-obstructing-official-duties)