---
title: "കോലിയുടെ കൈയൊപ്പും ഓറഞ്ച് ക്യാപ്പും; ഗുവാഹത്തിയിൽ വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് വേട്ട"
english_title: "Vaibhav Suryavanshi's record-breaking hunt in Guwahati-new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352872/Vaibhav-Suryavanshi's-record-breaking-hunt-in-Guwahati-new"
published_at: "2026-04-11T15:26:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da211a86699_188.jpg"
keywords: []
---

# കോലിയുടെ കൈയൊപ്പും ഓറഞ്ച് ക്യാപ്പും; ഗുവാഹത്തിയിൽ വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് വേട്ട

> **Lead Summary:** **ഗുവാഹത്തി: [ **ഐപിഎൽ മൈതാനത്ത് വിസ്മയമായി മാറിയിരിക്കുകയാണ് 15-കാരൻ വൈഭവ് സൂര്യവംശി. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ വെറും 15 പന്തിൽ അർധസെഞ്ചുറി തികച്ച താരം, ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ ഫിഫ്റ്റി എന്ന സ്വന്തം റെക്കോർഡിനൊപ്പമെത്തി.

## Article Content

**ഗുവാഹത്തി: [ **ഐപിഎൽ മൈതാനത്ത് വിസ്മയമായി മാറിയിരിക്കുകയാണ് 15-കാരൻ വൈഭവ് സൂര്യവംശി. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ വെറും 15 പന്തിൽ അർധസെഞ്ചുറി തികച്ച താരം, ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ ഫിഫ്റ്റി എന്ന സ്വന്തം റെക്കോർഡിനൊപ്പമെത്തി.

ഈ കൗമാര പ്രതിഭയുടെ ബാറ്റിംഗ് കരുത്തിൽ പവർപ്ലേയിലെ ആദ്യ ആറ് ഓവറിൽ 97 റൺസെന്ന റെക്കോർഡ് സ്കോറാണ് രാജസ്ഥാൻ റോയൽസ് അടിച്ചുകൂട്ടിയത്. ഒടുവിൽ 26 പന്തിൽ 78 റൺസെടുത്ത് വൈഭവ് പുറത്തായെങ്കിലും, വെറും നാല് മത്സരങ്ങളിൽ നിന്ന് 200 റൺസുമായി താരം ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി കഴിഞ്ഞു.

മത്സരശേഷം സാക്ഷാൽ വിരാട് കോലി വൈഭവിനെ നേരിട്ടെത്തി പ്രശംസിച്ചത് ക്രിക്കറ്റ് ആരാധകർക്ക് മനോഹരമായ കാഴ്ചയായി. വൈഭവിന്റെ തൊപ്പിയിൽ 'പ്രിയപ്പെട്ട വൈഭവിന് അഭിനന്ദനങ്ങൾ' എന്ന് എഴുതി ഒപ്പിട്ടു നൽകിയാണ് കോലി തന്റെ സ്നേഹം അറിയിച്ചത്.

ജീവിതകാലം മുഴുവൻ സൂക്ഷിച്ചുവെക്കാൻ പോകുന്ന നിധിയാണിതെന്ന് വൈഭവും പ്രതികരിച്ചു. വൈഭവിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടവരിൽ മുൻനിര ബൗളറായ ഭുവനേശ്വർ കുമാറുമുണ്ട്. വൈഭവിന്റെ ബാറ്റിംഗിൽ വെറും അടിച്ചുതകർക്കലല്ല, മറിച്ച് ക്രിക്കറ്റിന്റെ എല്ലാ സാങ്കേതികതയും തികഞ്ഞ ഷോട്ടുകളാണുള്ളതെന്നും പ്രായത്തേക്കാൾ വലിയ പക്വത താരം കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

****

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352872/Vaibhav-Suryavanshi's-record-breaking-hunt-in-Guwahati-new)