---
title: "ആദ്യ ജയം തേടി ചെന്നൈ ഇന്ന് ഇറങ്ങുന്നു; എതിരാളികൾ കരുത്തരായ ഡൽഹി ക്യാപിറ്റൽസ്"
english_title: "Chennai Super Kings will face Delhi Capitals today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352824/chennai-super-kings-will-face-delhi-capitals-today"
published_at: "2026-04-11T12:45:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9f5445dd63_10.jpg"
keywords: []
---

# ആദ്യ ജയം തേടി ചെന്നൈ ഇന്ന് ഇറങ്ങുന്നു; എതിരാളികൾ കരുത്തരായ ഡൽഹി ക്യാപിറ്റൽസ്

> **Lead Summary:** **ചെന്നൈ: [ **ഐപിഎല്ലിൽ സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് സ്വന്തം തട്ടകമായ ചെപ്പോക്കിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാത്രി ഏഴരയ്ക്ക് ആരംഭിക്കുന്ന മത്സരത്തിൽ, ഗുജറാത്ത് ടൈറ്റൻസിനോടേറ്റ ഏകപക്ഷീയമായ തോൽവിയുടെ ആഘാതം മറികടക്കാനാണ് ഡൽഹി ശ്രമിക്കുന്നത്.

## Article Content

**ചെന്നൈ: [ **ഐപിഎല്ലിൽ സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് സ്വന്തം തട്ടകമായ ചെപ്പോക്കിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാത്രി ഏഴരയ്ക്ക് ആരംഭിക്കുന്ന മത്സരത്തിൽ, ഗുജറാത്ത് ടൈറ്റൻസിനോടേറ്റ ഏകപക്ഷീയമായ തോൽവിയുടെ ആഘാതം മറികടക്കാനാണ് ഡൽഹി ശ്രമിക്കുന്നത്.

സഞ്ജു സാംസൺ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നീ ഓപ്പണർമാരുടെ മോശം ഫോമും മധ്യനിരയിൽ ആയുഷ് മാത്രേ, ശിവം ദുബെ എന്നിവർക്ക് താളം കണ്ടെത്താനാകാത്തതും ചെന്നൈയെ കുഴയ്ക്കുന്നുണ്ട്. സർഫറാസ് ഖാൻ മാത്രമാണ് നിലവിൽ ചെന്നൈ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്.

എം എസ് ധോണിയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും പരിക്കുമാറി ഡിവാൾഡ് ബ്രേവിസ് തിരിച്ചെത്തുന്നത് ചെന്നൈയ്ക്ക് ആശ്വാസമാണ്. മറുഭാഗത്ത് കെ എൽ രാഹുൽ ഫോമിലേക്ക് തിരിച്ചെത്തിയത് ഡൽഹിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

അക്‌സർ പട്ടേൽ, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്‌സ് എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയും കുൽദീപ് യാദവ് നയിക്കുന്ന ബൗളിംഗ് യൂണിറ്റും ഡൽഹിയെ അപകടകാരികളാക്കുന്നു. നേരത്തെ ഏറ്റുമുട്ടിയ ചരിത്രത്തിൽ ചെന്നൈയ്ക്ക് മുൻതൂക്കമുണ്ടെങ്കിലും നിലവിലെ ഫോമിൽ ഡൽഹിയെ മറികടക്കുക ചെന്നൈയ്ക്ക് വെല്ലുവിളിയാണ്.

അതേസമയം, ഇന്ന് ഉച്ചതിരിഞ്ഞ് നടക്കുന്ന ആദ്യ മത്സരത്തിൽ തോൽവി അറിയാതെ കുതിക്കുന്ന പഞ്ചാബ് കിംഗ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. നിലവിലെ റണ്ണേഴ്സ് അപ്പായ പഞ്ചാബ് സന്തുലിതമായ ടീം കരുത്തിൽ മൂന്നാം ജയം ലക്ഷ്യമിടുമ്പോൾ, വിജയവഴിയിൽ തിരിച്ചെത്താനാണ് ഹൈദരാബാദ് ശ്രമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352824/chennai-super-kings-will-face-delhi-capitals-today)