---
title: "‘ജയിച്ച എംഎൽഎമാരുടെ അഭിപ്രായത്തിന് ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കും’ - ശശി തരൂർ എംപി"
english_title: "'High command will decide on CM after receiving opinion of winning MLAs' - ShashiTharoor MP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352821/high-command-will-decide-on-cm-after-receiving-opinion-of-winning-mlas-shashitharoor-mp-new"
published_at: "2026-04-11T12:35:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9f45361519_sashi.jpg"
keywords: []
---

# ‘ജയിച്ച എംഎൽഎമാരുടെ അഭിപ്രായത്തിന് ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കും’ - ശശി തരൂർ എംപി

> **Lead Summary:** **** നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നല്ല വിജയം ലഭിക്കുമെന്ന് ശശി തരൂർ എം പി. എണ്ണം പറയാൻ താനാളല്ല. കംഫർട്ടബിൾ ഭൂരിപക്ഷം ഉണ്ടാകും. കേരളത്തിൽ യുഡിഎഫ് വിജയിച്ചാൽ അത് നാഷണൽ എഫക്ട് നൽകും. യുഡിഎഫ്- ബിജെപി ഡീൽ ഉണ്ട്. ബിജെപിക്ക് പിന്തുണയുള്ള ഇടങ്ങളിൽ അവർ ഘടകകക്ഷികളെയാണ് മത്സരിപ്പിച്ചത്. ഇതൊരു ഡീൽ ആണെന്നും ശശി തരൂർ

## Article Content

**** നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നല്ല വിജയം ലഭിക്കുമെന്ന് ശശി തരൂർ എം പി. എണ്ണം പറയാൻ താനാളല്ല. കംഫർട്ടബിൾ ഭൂരിപക്ഷം ഉണ്ടാകും. കേരളത്തിൽ യുഡിഎഫ് വിജയിച്ചാൽ അത് നാഷണൽ എഫക്ട് നൽകും. യുഡിഎഫ്- ബിജെപി ഡീൽ ഉണ്ട്. ബിജെപിക്ക് പിന്തുണയുള്ള ഇടങ്ങളിൽ അവർ ഘടകകക്ഷികളെയാണ് മത്സരിപ്പിച്ചത്. ഇതൊരു ഡീൽ ആണെന്നും ശശി തരൂർ

യുഡിഎഫ് മുഖ്യമന്ത്രി സംബന്ധിച്ച നേതാക്കളുടെ അഭിപ്രായങ്ങൾ, അർത്ഥമില്ലാത്ത സംസാരങ്ങൾ. മുഖ്യമന്ത്രിയെ ജയിച്ച എംഎൽഎമാരുടെ അഭിപ്രായത്തിന് ശേഷം ഹൈക്കമാന്റ് തീരുമാനിക്കും. തങ്ങൾ ജയിച്ചാൽ മുഖ്യമന്ത്രി ഉണ്ടാകും.

ആരാണ് എവിടെനിന്നാണ്, ഏതു നഗരത്തിൽ നിന്നാണ് എന്ന് പറയാൻ ഒരു സാധ്യതയുമില്ല. നേതാക്കളുടെ അഭിപ്രായങ്ങൾ അനാവശ്യം. കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂവെന്നും ശശി തരൂർ വ്യക്തമാക്കി.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്ന് ശുഭപ്രതീക്ഷയെന്ന് കെ മുരളീധരൻ പറഞ്ഞു. ഭരണമാറ്റത്തിൻ്റെ സൂചന പ്രകടമാണ്. വോട്ടർമാർക്ക് പോളിംഗ് സ്‌റ്റേഷനിൽ അടിസ്ഥാന സൗകര്യമൊരുക്കിയില്ല. മുതിർന്ന പൗരൻമാർക്ക്പോലും പരിഗണന ലഭിച്ചില്ല.

5000ത്തിനും 10000 ഭൂരിപക്ഷത്തിന് ഞാൻ ജയിക്കും. യുഡിഎഫ് 100 സീറ്റിന് മുകളിൽ നേടും. ആവേശത്തോടെ ജനങ്ങൾ വോട്ടു ചെയ്തു. വട്ടിയൂർക്കാവിലെ ജനങ്ങൾ എന്റെ ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രനെതിരെയും കെ മുരളീധരൻ പ്രതികരിച്ചു. എ കെ ശശീന്ദ്രൻ ഇനി ആ വകുപ്പ് ഭരിക്കില്ലെന്നും അദ്ദേഹം മറുപടി നൽകി.

എന്നാൽ വനവാസമല്ല, രാഷ്ട്രീയ വനവാസത്തിന് പോകും എന്നാണെന്നും താൻ ആ വെല്ലുവിളി ഏറ്റെടുത്ത് ഉറപ്പായും പോയിരിക്കും, അതിലൊരു സംശയവും വേണ്ടെന്നും വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352821/high-command-will-decide-on-cm-after-receiving-opinion-of-winning-mlas-shashitharoor-mp-new)