---
title: "കുംഭമേള താരത്തിന്റെ വിവാഹം, ആധാർ നോക്കിയാണ് വിവാഹം നടത്തിയത് - ബിനോയ് വിശ്വം"
english_title: "KumbhMela star's marriage was done based on Aadhaar - Binoy Vishwam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352817/kumbhmela-stars-marriage-was-done-based-on-aadhaar-binoy-vishwam-new"
published_at: "2026-04-11T12:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9f1b10c728_binoy.jpg"
keywords: []
---

# കുംഭമേള താരത്തിന്റെ വിവാഹം, ആധാർ നോക്കിയാണ് വിവാഹം നടത്തിയത് - ബിനോയ് വിശ്വം

> **Lead Summary:** ** **കുംഭമേള താരത്തിന്റെ വിവാഹ നിയമക്കുരുക്കിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രേഖകൾ നോക്കിയാണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോഴും അത് കേരള സ്റ്റോറിയാണ്.

## Article Content

** **കുംഭമേള താരത്തിന്റെ വിവാഹ നിയമക്കുരുക്കിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രേഖകൾ നോക്കിയാണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോഴും അത് കേരള സ്റ്റോറിയാണ്.

ആധാർ നോക്കി തന്നെയാണ് വിവാഹം നടത്തിയത്. വിവാഹത്തിന് മുന്നിൽ നിന്ന നേതാക്കൾ പ്രതികരിക്കാത്തത് എന്ത്കൊണ്ടെന്ന് അറിയില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐക്ക് പോസിറ്റീവ് പ്രതീക്ഷയാണ്. എൽഡിഎഫിനെ ജനങ്ങൾ മൂന്നാമത് ഉറപ്പാക്കിയിട്ടുണ്ട്. പോളിംഗ് ശതമാനം കൂടിയാൽ യുഡിഎഫ് ജയിക്കും എന്ന് പറയുന്നത് പഴയ കണക്ക്. ആ കാലമൊക്കെ പോയി. പിഎംശ്രീ മുന്നേറ്റവും എസ്ഐആറും ആണ് ശതമാനം വർദ്ധിക്കാൻ കാരണം.

എൽ.ഡി.എഫ്. ആരുമായും ചങ്ങാത്തമുണ്ടായിരുന്നില്ല. എസ്.ഡി.പി.ഐമായി ഒരു കൂട്ടുമില്ല. എസ്.ഡി.പി.ഐ. വോട്ട് വേണമെന്ന് പറഞ്ഞിട്ടില്ല. മനുഷ്യരുടെ വോട്ട് വേണം എന്നാണ് എൽഡിഎഫ് പറഞ്ഞത് .

വർഗീയ ഭ്രാന്തന്മാരുടെ വോട്ടും വേണമെന്ന് പറഞ്ഞിട്ടില്ല. ബിജെപി എന്നാൽ കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് എന്നാണ് അർത്ഥം. കോർപ്പറേറ്റ് തമ്പുരാക്കന്മാർ തുറന്നുവെച്ച മടിശീലയുമായിട്ടാണ് ബിജെപി മത്സരിച്ചതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352817/kumbhmela-stars-marriage-was-done-based-on-aadhaar-binoy-vishwam-new)