---
title: "തർക്കത്തിലുള്ള വഴിലൂടെ വന്ന  ഭർത്താവിനെ തടഞ്ഞു ;ചോദ്യം ചെയ്ത വയോധികയുടെ തല അടിച്ചുപൊട്ടിച്ചു, തടയാൻ വന്ന മകൾക്കും പരിക്ക്"
english_title: "Husband stopped from entering the house during a dispute; elderly woman's head smashed when questioned, daughter injured when she tried to stop him"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352811/husband-stopped-from-entering-the-house-during-a-dispute-elderly-womans-head-smashed-when-questioned-daughter-injured-when-she-tried-to-stop-him"
published_at: "2026-04-11T12:06:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9ec406b421_sfdasew.jpg"
keywords: []
---

# തർക്കത്തിലുള്ള വഴിലൂടെ വന്ന  ഭർത്താവിനെ തടഞ്ഞു ;ചോദ്യം ചെയ്ത വയോധികയുടെ തല അടിച്ചുപൊട്ടിച്ചു, തടയാൻ വന്ന മകൾക്കും പരിക്ക്

> **Lead Summary:** തിരുവനന്തപുരം:**[**വർക്കലയിൽ തർക്കത്തിലുള്ള വഴിയിലൂടെ ഓട്ടോറിക്ഷയിൽ എത്തിയ ഭർത്താവിനെ തടഞ്ഞത് ചോദ്യം ചെയ്ത വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. വർക്കല ഇലകമൺ കെടാകുളം സ്വപ്ന നിവാസിൽ 65 വയസ്സുള്ള രമാഭായിക്കാണ് മർദ്ദനമേറ്റത്.

## Article Content

തിരുവനന്തപുരം:**[**വർക്കലയിൽ തർക്കത്തിലുള്ള വഴിയിലൂടെ ഓട്ടോറിക്ഷയിൽ എത്തിയ ഭർത്താവിനെ തടഞ്ഞത് ചോദ്യം ചെയ്ത വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. വർക്കല ഇലകമൺ കെടാകുളം സ്വപ്ന നിവാസിൽ 65 വയസ്സുള്ള രമാഭായിക്കാണ് മർദ്ദനമേറ്റത്.

വയോധികയുടെ തലയ്ക്കാണ് മുറിവേറ്റത്. സംഭവത്തിൽ ഇലകമൺ കെടാകുളം കാട്ടുവിളവീട്ടിൽ രാജേഷ് (44) അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയോട് സംസാരിക്കവേ നിലത്ത് കിടന്ന കല്ല് ഉപയോഗിച്ച് രമാഭായിയുടെ തലയിൽ ഇടിക്കുകയായിരുന്നു. പിടിച്ചു മാറ്റാനായി എത്തിയ രമാഭായിയുടെ മകൾ സ്വപ്നയ്ക്കും തലയ്ക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352811/husband-stopped-from-entering-the-house-during-a-dispute-elderly-womans-head-smashed-when-questioned-daughter-injured-when-she-tried-to-stop-him)