---
title: "പയ്യന്നൂരില്‍ വീണ്ടും അതിക്രമം; വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമം"
english_title: "Attempt to burn the car of a supporter of V Kunhikrishnan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352780/attempt-to-burn-the-car-of-a-supporter-of-v-kunhikrishnan"
published_at: "2026-04-11T10:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9d203a6be7_fire.jpg"
keywords: []
---

# പയ്യന്നൂരില്‍ വീണ്ടും അതിക്രമം; വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമം

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ വീണ്ടും അതിക്രമം. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമമുണ്ടായി. മാതമംഗലം പേരൂല്‍ സ്വദേശി എം.കെ.നാരായണന്റെ കാര്‍ അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിയുന്നു.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ വീണ്ടും അതിക്രമം. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമമുണ്ടായി. മാതമംഗലം പേരൂല്‍ സ്വദേശി എം.കെ.നാരായണന്റെ കാര്‍ അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിയുന്നു.

കാര്‍ ഭാഗികമായി കത്തി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു നാരായണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമായിരുന്നു.

ഇന്നലെ ടി പുരുഷോത്തമന്‍ എന്നയാളുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. വീടിന് മുന്നിലുണ്ടായിരുന്ന കാറിന് തീയിട്ടു. വീടിന്റെ ഗ്ലാസ് ജനലുകളും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്നാണ് ടി പുരുഷോത്തമന്‍ ആരോപിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352780/attempt-to-burn-the-car-of-a-supporter-of-v-kunhikrishnan)