---
title: "'എന്റെ സഹയാത്രികർ ഈ കുട്ടികളാണ്'; മിനാബ് ആക്രമണത്തിന്റെ ഓർമ്മകളുമായി ,ലോക ശ്രദ്ധ നേടി ഇറാൻ സ്പീക്കർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ "
english_title: "'These children are my companions'; Iranian speaker posts pictures of Minab attack, garnering global attention"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352771/these-children-are-my-companions-iranian-speaker-posts-pictures-of-minab-attack-garnering-global-attention"
published_at: "2026-04-11T09:48:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9cc058181d_aesrfsde.jpg"
keywords: []
---

# 'എന്റെ സഹയാത്രികർ ഈ കുട്ടികളാണ്'; മിനാബ് ആക്രമണത്തിന്റെ ഓർമ്മകളുമായി ,ലോക ശ്രദ്ധ നേടി ഇറാൻ സ്പീക്കർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ 

> **Lead Summary:** **[**അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ ലോക ശ്രദ്ധ നേടുന്നു.ഫെബ്രുവരി 28-ന് മിനാബിലെ എലിമെന്ററി സ്കൂളിന് നേരെ നടന്ന അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളിൽ പതിപ്പിച്ചാണ് അദ്ദേഹം യാത്ര ചെയ്തത്.

## Article Content

**[**അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ ലോക ശ്രദ്ധ നേടുന്നു.ഫെബ്രുവരി 28-ന് മിനാബിലെ എലിമെന്ററി സ്കൂളിന് നേരെ നടന്ന അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളിൽ പതിപ്പിച്ചാണ് അദ്ദേഹം യാത്ര ചെയ്തത്.

> "മിനാബ് 168" എന്ന കുറിപ്പോടെ, വിമാനത്തിലെ തന്റെ സഹയാത്രികർ ഈ കുട്ടികളാണെന്ന് അദ്ദേഹം കുറിച്ചു. മിനാബ് സ്കൂൾ ആക്രമണത്തിൽ 165 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇസ്ലാമാബാദിൽ വിമാനമിറങ്ങിയ ശേഷം സംസാരിക്കവെ, തങ്ങൾ നല്ല ഉദ്ദേശ്യത്തോടെയാണ് ചർച്ചയ്ക്ക് എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.ചർച്ചകൾക്കിടയിൽ തന്നെ മുൻപ് കരാറുകൾ ലംഘിച്ച അമേരിക്കയുടെ ചരിത്രം ചൂണ്ടിക്കാട്ടി, തങ്ങൾക്ക് അവരിൽ വിശ്വാസമില്ലെന്നും ഗാലിബാഫ് തുറന്നടിച്ചു. തങ്ങൾ നേരിട്ട കടുത്ത അനീതിയെ ലോകത്തിന് മുന്നിൽ തുറന്നുകാണിച്ചുകൊണ്ടാണ് ഇറാൻ സംഘം ഈ നിർണ്ണായക ചർച്ചകളിൽ പങ്കെടുതത് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352771/these-children-are-my-companions-iranian-speaker-posts-pictures-of-minab-attack-garnering-global-attention)