---
title: "കോവളത്ത്  നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു; വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Car loses control in Kovalam, flips upside down into backyard"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352744/car-loses-control-in-kovalam-flips-upside-down-into-backyard"
published_at: "2026-04-10T22:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d92b8a36a3d_car.jpg"
keywords: []
---

# കോവളത്ത്  നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു; വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** **കോവളം: ** പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗമായ സിന്ധുവിന്റെ വീട്ടുമുറ്റത്താണ് വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ അപകടം നടന്നത്.

## Article Content

**കോവളം: ** പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗമായ സിന്ധുവിന്റെ വീട്ടുമുറ്റത്താണ് വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ അപകടം നടന്നത്.

മുകളിലെ റോഡിലൂടെ പോവുകയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം വീട്ടുമുറ്റത്തുണ്ടായിരുന്നവർ കാർ മറിഞ്ഞുവരുന്നത് കണ്ട് നിലവിളിച്ചുകൊണ്ട് ഓടി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയും ആർക്കും പരിക്കേൽക്കാതിരിക്കുകയും ചെയ്തു.

വീഴ്ചയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ കാറോടിച്ചിരുന്ന ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി വീട്ടുകാർ അറിയിച്ചു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352744/car-loses-control-in-kovalam-flips-upside-down-into-backyard)