---
title: "മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം"
english_title: "Couple dies in car accident in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352709/couple-dies-in-car-accident-in-malappuram"
published_at: "2026-04-10T17:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8e9bc98058_accident.jpg"
keywords: []
---

# മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. മലപ്പുറം എടരിക്കോട് ബസ്സും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുഡ്സ് ഓട്ടോയ്ക്ക് പുറകിൽ ഇരുന്നവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും റോഡിലേക്ക് തെറിച്ച് വീഴുകയും. ഇരുവരുടെയും ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയുമായിരുന്നു. മലപ്പുറം എടരിക്കോട് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

## Article Content

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. മലപ്പുറം എടരിക്കോട് ബസ്സും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുഡ്സ് ഓട്ടോയ്ക്ക് പുറകിൽ ഇരുന്നവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും റോഡിലേക്ക് തെറിച്ച് വീഴുകയും. ഇരുവരുടെയും ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയുമായിരുന്നു. മലപ്പുറം എടരിക്കോട് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

മറ്റൊരു സംഭവത്തിൽ കൊല്ലം പരവൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചിറക്കര സ്വദേശി ചിഞ്ചു (33) ആണ് മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. പരവൂർ പാരിപ്പള്ളി റോഡിൽ പുത്തൻകുളത്തായിരുന്നു അപകടം നടന്നത്.

പരിക്കേറ്റ റെജി മോൻ ചികിത്സയിൽ കഴിയുകയാണ്. കല്ലമ്പലം കാട്ടുപുതുശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആണ് ദമ്പതികളെ ഇടിച്ചത്. അമിത വേഗതയിൽ എത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352709/couple-dies-in-car-accident-in-malappuram)