---
title: "വോട്ടിന് പണം നൽകിയെന്ന പരാതി: ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് ആർഡിഒ"
english_title: "Money for votes: RDO records Shobha Surendran's statement palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352688/money-for-votes-rdo-records-shobha-surendrans-statement-palakkad-new-"
published_at: "2026-04-10T16:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8d857e1570_shobha.jpg"
keywords: []
---

# വോട്ടിന് പണം നൽകിയെന്ന പരാതി: ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് ആർഡിഒ

> **Lead Summary:** **പാലക്കാട്: **വോട്ടിന് പണം നൽകിയ സംഭവത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു.

## Article Content

**പാലക്കാട്: **വോട്ടിന് പണം നൽകിയ സംഭവത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു.

പരാതി നൽകിയ കോൺഗ്രസ് നേതാവ് സി.വി ബാലനും മൊഴി കൊടുത്തിട്ടുണ്ട്. റിട്ടേണിങ് ഓഫീസറായ ആർഡിഒ നാളെ കലക്ടർക്ക് റിപ്പോർട്ട് നൽകും.

സുപ്രിംകോടതി അഭിഭാഷകനൊപ്പമാണ് ശോഭാ സുരേന്ദ്രൻ മൊഴി നൽകാനെത്തിയത്. ആരോപണം ശോഭ പൂർണമായും നിഷേധിക്കുകയാണ് ചെയ്തത്. ദൃശ്യങ്ങൾ പകർത്തിയ ആളുകളുടെ മൊഴിയും ആർഡിഒ രേഖപ്പെടുത്തും.

അതേസമയം കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെ കേസെടുത്തു . പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. മുരളീധരന്‍ കെപിയുടെ പരാതിയിലാണ് കേസെടുത്തത്.

എന്‍ഡിഎ പ്രതിനിധികളായ പ്രതികള്‍ കണ്ണാടി തരുവക്കുറുശ്ശി എന്ന സ്ഥലത്തുള്ള പടിഞ്ഞാമുറി വീട്ടിലെ ദേവു എന്ന സ്ത്രീക്ക് പണം പാരിതോഷികമായി നല്‍കി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി' എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

എന്‍ഡിഎ പ്രവര്‍ത്തകയായ സ്ത്രീ ദേവു എന്ന വയോധികയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകറായിരുന്നു പുറത്ത് വിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352688/money-for-votes-rdo-records-shobha-surendrans-statement-palakkad-new-)