---
title: "മനോഹരം, രുചികരം! വീട്ടിൽ തയ്യാറാക്കാം ഈ ഡ്രാഗൺ ഫ്രൂട്ട് പുഡിംഗ്"
english_title: "How to prepare dragon fruit pudding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352684/how-to-prepare-dragon-fruit-pudding"
published_at: "2026-04-10T16:08:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8d35961271_19.jpg"
keywords: []
---

# മനോഹരം, രുചികരം! വീട്ടിൽ തയ്യാറാക്കാം ഈ ഡ്രാഗൺ ഫ്രൂട്ട് പുഡിംഗ്

> **Lead Summary:** ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന രുചികരവും ആകർഷകവുമായ ഒരു പുഡിംഗ് റെസിപ്പി താഴെ നൽകുന്നു. ഇതിന്റെ കടും ചുവപ്പ് നിറം പുഡിംഗിനെ കൂടുതൽ മനോഹരമാക്കും.

## Article Content

ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന രുചികരവും ആകർഷകവുമായ ഒരു പുഡിംഗ് റെസിപ്പി താഴെ നൽകുന്നു. ഇതിന്റെ കടും ചുവപ്പ് നിറം പുഡിംഗിനെ കൂടുതൽ മനോഹരമാക്കും.

**ആവശ്യമായ സാധനങ്ങൾ**

ഡ്രാഗൺ ഫ്രൂട്ട്: 1 എണ്ണം**
പാൽ: 2 കപ്പ് 

പഞ്ചസാര: ആവശ്യത്തിന് 

ചൈനാ ഗ്രാസ് : 8 ഗ്രാം 

വെള്ളം: ½ കപ്പ് 

ഫ്രഷ് ക്രീം അല്ലെങ്കിൽ കണ്ടൻസ്ഡ് മിൽക്ക്: 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം**

ഡ്രാഗൺ ഫ്രൂട്ടിന്റെ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇത് മിക്സിയിൽ വെള്ളം ചേർക്കാതെ അടിച്ചെടുത്ത് പൾപ്പ് ആക്കി മാറ്റുക. ചൈനാ ഗ്രാസ് ചെറിയ കഷണങ്ങളാക്കി മുറിച്ച് അര കപ്പ് വെള്ളത്തിൽ 10 മിനിറ്റ് കുതിർത്തു വെക്കുക.

ശേഷം ഇത് അടുപ്പത്ത് വെച്ച് നന്നായി ഉരുക്കിയെടുക്കുക. (കട്ടകളില്ലാതെ പൂർണ്ണമായും ഉരുകണം).ഒരു പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കുക. പാലിന് കൂടുതൽ കൊഴുപ്പ് വേണമെന്നുണ്ടെങ്കിൽ ഈ സമയത്ത് കണ്ടൻസ്ഡ് മിൽക്ക് അല്ലെങ്കിൽ ഫ്രഷ് ക്രീം ചേർക്കാവുന്നതാണ്.

പാൽ തിളച്ചു വരുമ്പോൾ തീ കുറച്ചു വെച്ച്, ഇതിലേക്ക് ഉരുക്കി വെച്ചിരിക്കുന്ന ചൈനാ ഗ്രാസ് മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഡ്രാഗൺ ഫ്രൂട്ട് പൾപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക. ഒന്ന് ചൂടായി വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം (കൂടുതൽ തിളപ്പിക്കേണ്ടതില്ല).

ഒരു പുഡിംഗ് ട്രേയിലേക്കോ ചെറിയ ഗ്ലാസുകളിലേക്കോ ഈ മിശ്രിതം പകരുക. ചൂട് ആറിയ ശേഷം ഫ്രിഡ്ജിൽ വെച്ച് 2-3 മണിക്കൂർ തണുപ്പിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352684/how-to-prepare-dragon-fruit-pudding)