---
title: "'എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല, വനവാസത്തിന് പോകുന്ന വി.ഡി. സതീശന് വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’ - എ.കെ. ശശീന്ദ്രൻ"
english_title: "ak saseendran against v d satheeshan kerala assembly election 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352668/ak-saseendran-against-v-d-satheeshan-kerala-assembly-election-2026"
published_at: "2026-04-10T15:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8c693f12dd_ak_saseendran.jpg"
keywords: []
---

# 'എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല, വനവാസത്തിന് പോകുന്ന വി.ഡി. സതീശന് വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’ - എ.കെ. ശശീന്ദ്രൻ

> **Lead Summary:** കോഴിക്കോട്: നൂറിലധികം സീറ്റ് നേടിക്കൊണ്ട് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല. വിഡി സതീശൻ വനവാസത്തിന് പോകണമെന്നാണ് കെ സുധാകരനും പറഞ്ഞതെന്നും, വനമന്ത്രി എന്ന നിലക്ക് വനവാസത്തിന് പോകാനുള്ള എല്ലാ സൗകര്യവും ഒരുക്കി നൽകാൻ വിളിച്ചു പറയാമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

## Article Content

കോഴിക്കോട്: നൂറിലധികം സീറ്റ് നേടിക്കൊണ്ട് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല. വിഡി സതീശൻ വനവാസത്തിന് പോകണമെന്നാണ് കെ സുധാകരനും പറഞ്ഞതെന്നും, വനമന്ത്രി എന്ന നിലക്ക് വനവാസത്തിന് പോകാനുള്ള എല്ലാ സൗകര്യവും ഒരുക്കി നൽകാൻ വിളിച്ചു പറയാമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

ചിഹ്നം മാറിയത് ഒരുതരത്തിലും പാർട്ടിയുടെ വിജയത്തെ ബാധിക്കില്ല, എൻസിപിയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും എ കെ ശശീന്ദ്രന്റെ വാക്കുകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിങ് രേഖപ്പെടുത്തി. 78% ജനങ്ങൾ ആണ് സംസ്ഥാനത്ത് വിധിയെഴുതിയത്. എസ് ഐ ആറിൽ നിന്ന് 8.57% പേർ പുറത്തായതാണ് പോളിങ് ശതമാനം ഉയരാൻ കാരണമെന്ന് നിഗമനം.

23 ദിവസം നീണ്ട വാശിയേറിയ പ്രചരണത്തിന് ഒടുവിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. രാവിലെ 7 മണിക്കാണ് പോളിംഗ് ആരംഭിച്ചത് എന്നാൽ 6 30 മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ എല്ലാം വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352668/ak-saseendran-against-v-d-satheeshan-kerala-assembly-election-2026)