---
title: "'മെത്രാന്മാർ യുഡിഎഫിനായി കുരക്കുന്നു'; സഭാ നേതൃത്വത്തിനെതിരെ പി.സി. ജോർജ് "
english_title: "'Bishops are crying for UDF'; PC George against church leadership"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352665/bishops-are-crying-for-udf-pc-george-against-the-church-leadership"
published_at: "2026-04-10T15:06:00+05:30"
category: "Kottayam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8c4f68290b_ZAWDQAW.jpg"
keywords: []
---

# 'മെത്രാന്മാർ യുഡിഎഫിനായി കുരക്കുന്നു'; സഭാ നേതൃത്വത്തിനെതിരെ പി.സി. ജോർജ് 

> **Lead Summary:** കോട്ടയം: **[** ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ ഭാഷയിൽ പി.സി. ജോർജ് രംഗത്തെത്തി. ചില മെത്രാന്മാർ യുഡിഎഫിന് വേണ്ടി 'കുരക്കുകയാണെന്നും' രാഷ്ട്രീയത്തിൽ ഇടപെടുന്ന മെത്രാന്മാരോട് തനിക്ക് ബഹുമാനമില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

## Article Content

കോട്ടയം: **[** ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ ഭാഷയിൽ പി.സി. ജോർജ് രംഗത്തെത്തി. ചില മെത്രാന്മാർ യുഡിഎഫിന് വേണ്ടി 'കുരക്കുകയാണെന്നും' രാഷ്ട്രീയത്തിൽ ഇടപെടുന്ന മെത്രാന്മാരോട് തനിക്ക് ബഹുമാനമില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

കാഞ്ഞിരപ്പള്ളി ബിഷപ്പ് ഉൾപ്പെടെയുള്ളവർ യുഡിഎഫിന് വോട്ട് ചെയ്യാൻ മഠങ്ങളിൽ വിളിച്ചുപറഞ്ഞതായി ജോർജ് ആരോപിച്ചു. ചില മെത്രാന്മാർ ജന്മനാ കോൺഗ്രസുകാരാണെന്നും അവർ രാഷ്ട്രീയം പറഞ്ഞാൽ താനും തിരിച്ച് രാഷ്ട്രീയം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്തുനിന്ന് വരുന്ന പണത്തിന്റെ (FCRA) കണക്ക് കാണിക്കാൻ സഭ ബാധ്യസ്ഥരാണെന്നും നിയമം പാലിക്കാത്തവരെക്കൊണ്ട് അത് പാലിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കണക്ക് കാണിക്കാത്തത് സഭ എന്തോ തെറ്റ് ചെയ്യുന്നത് കൊണ്ടാണ്.

 മെത്രാന്മാരുമായി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഉറപ്പുനൽകിയിരുന്നതാണ്. എന്നിട്ടും സഭ യുഡിഎഫിന് വേണ്ടി പ്രവർത്തിക്കുന്നത് 'വൃത്തികെട്ട പണി'യാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദീപിക പത്രം വായിക്കുന്നവർക്ക് 'വട്ടാണെ'ന്നും ഇത്രയും നാണംകെട്ട പത്രം വേറെയില്ലെന്നും പി.സി. ജോർജ് പരിഹസിച്ചു. മെത്രാന്മാർ പറയുന്നത് 'പോക്രിത്തരമാണെന്നും' സഭയെന്നാൽ മെത്രാന്മാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയെ വേണ്ടാത്തവരെ ബിജെപിക്കും വേണ്ടെന്ന നിലപാടിലാണ് ഷോൺ ജോർജും സംസാരിച്ചത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇതിലപ്പുറവും അവർ പറയുമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി പ്രതികരിച്ചു. ബിജെപിയെ എതിർത്ത സഭാ നിലപാടുകൾക്ക് പിന്നാലെയാണ് പി.സി. ജോർജിന്റെ ഈ രൂക്ഷമായ സൈബർ-രാഷ്ട്രീയ ആക്രമണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352665/bishops-are-crying-for-udf-pc-george-against-the-church-leadership)