---
title: "തിളങ്ങുന്ന ചർമ്മവും കുറഞ്ഞ തടിയും; എബിസിപി ജ്യൂസ് കുടിക്കേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ"
english_title: "Glowing skin and less fat; How to drink ABCP juice? Things to keep in mind"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352656/glowing-skin-and-less-fat-how-to-drink-abcp-juice-things-to-keep-in-mind"
published_at: "2026-04-10T14:42:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8bf8396ce4_Things_to_keep_in_mind.jpg"
keywords: []
---

# തിളങ്ങുന്ന ചർമ്മവും കുറഞ്ഞ തടിയും; എബിസിപി ജ്യൂസ് കുടിക്കേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

> **Lead Summary:** സൗന്ദര്യ സംരക്ഷണത്തിന് കൃത്രിമ മാർഗങ്ങൾ തേടിപ്പോകുന്നവർക്ക് പ്രകൃതിദത്തമായ ഒരു പരിഹാരമാണ് 'എബിസി' ജ്യൂസ്. ആപ്പിൾ, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത തയ്യാറാക്കുന്ന ഈ ജ്യൂസിനൊപ്പം മാതളനാരങ്ങ കൂടി ചേർത്താൽ ഗുണങ്ങൾ ഇരട്ടിയാകും. ഇതിനെ നമുക്ക് 'എബിസിപി' ജ്യൂസ് എന്ന് വിളിക്കാം. ചർമ്മത്തിന് തിളക്കം നൽകുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് നീക്കി തടി കുറയ്ക്കാനും ഇത് സഹായിക്കും.

## Article Content

സൗന്ദര്യ സംരക്ഷണത്തിന് കൃത്രിമ മാർഗങ്ങൾ തേടിപ്പോകുന്നവർക്ക് പ്രകൃതിദത്തമായ ഒരു പരിഹാരമാണ് 'എബിസി' ജ്യൂസ്. ആപ്പിൾ, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത തയ്യാറാക്കുന്ന ഈ ജ്യൂസിനൊപ്പം മാതളനാരങ്ങ കൂടി ചേർത്താൽ ഗുണങ്ങൾ ഇരട്ടിയാകും. ഇതിനെ നമുക്ക് 'എബിസിപി' ജ്യൂസ് എന്ന് വിളിക്കാം. ചർമ്മത്തിന് തിളക്കം നൽകുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് നീക്കി തടി കുറയ്ക്കാനും ഇത് സഹായിക്കും.

**ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:**

ദിവസവും കുടിക്കാമോ?: ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് തുടർച്ചയായി മൂന്ന് മാസം വരെ ഈ ജ്യൂസ് കുടിക്കാം. ശേഷം രണ്ട് മാസത്തെ ഇടവേള നൽകി വീണ്ടും തുടരാവുന്നതാണ്.

കുടിക്കേണ്ട സമയം: ഈ ജ്യൂസ് വെറുംവയറ്റിലോ ഭക്ഷണത്തിന് തൊട്ടുപിന്നാലെയോ കുടിക്കരുത്. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള സമയമോ അല്ലെങ്കിൽ വൈകുന്നേരമോ കുടിക്കുന്നതാണ് ഉചിതം. വയർ ഒഴിഞ്ഞ് കിടക്കുന്ന സമയത്ത് കുടിക്കുന്നത് പോഷകങ്ങൾ ശരീരം വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും.

മധുരം ഒഴിവാക്കുക: ജ്യൂസിൽ പഞ്ചസാരയോ തേനോ ശർക്കരയോ ചേർക്കാൻ പാടില്ല. സ്വാഭാവികമായ രുചിയിൽ തന്നെ കുടിക്കുന്നതാണ് ചർമ്മത്തിനും മുടിക്കും ഗുണകരം.

രോഗമുള്ളവർ ശ്രദ്ധിക്കാൻ: യൂറിക് ആസിഡ്, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയുള്ളവർ മാതളനാരങ്ങയുടെ കുരു ഒഴിവാക്കാൻ ശ്രദ്ധിക്കണം.

കുട്ടികൾക്ക്: ഏത് പ്രായത്തിലുള്ളവർക്കും ഇത് കുടിക്കാമെങ്കിലും കുട്ടികൾക്ക് മുതിർന്നവർ കഴിക്കുന്നതിന്റെ പകുതി അളവ് നൽകിയാൽ മതിയാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352656/glowing-skin-and-less-fat-how-to-drink-abcp-juice-things-to-keep-in-mind)