---
title: "റിപ്പയറിങ്ങിനിടെ അപ്രതീക്ഷിത ദുരന്തം; കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ അപകടം; തൊഴിലാളി മരിച്ചു"
english_title: "First-time voter files complaint with Election Commission over not getting sweets-new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352652/first-time-voter-files-complaint-with-election-commission-over-not-getting-sweets-new"
published_at: "2026-04-10T14:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8bf9245b4e_122.jpg"
keywords: []
---

# റിപ്പയറിങ്ങിനിടെ അപ്രതീക്ഷിത ദുരന്തം; കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ അപകടം; തൊഴിലാളി മരിച്ചു

> **Lead Summary:** **കോഴിക്കോട്: [** സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെയുണ്ടായ ദാരുണമായ അപകടത്തിൽ ആലപ്പുഴ സ്വദേശിയായ തൊഴിലാളി മരണപ്പെട്ടു. ആലപ്പുഴ സ്വദേശി ഗിരി പ്രസാദ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

**കോഴിക്കോട്: [** സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെയുണ്ടായ ദാരുണമായ അപകടത്തിൽ ആലപ്പുഴ സ്വദേശിയായ തൊഴിലാളി മരണപ്പെട്ടു. ആലപ്പുഴ സ്വദേശി ഗിരി പ്രസാദ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

സരോവരത്ത് വെച്ച് ബസിന്റെ അടിയിൽ കയറി റിപ്പയറിങ് ജോലി ചെയ്യുന്നതിനിടെ ജാക്കി അപ്രതീക്ഷിതമായി തെന്നി മാറുകയായിരുന്നു. ഇതോടെ ബസിനടിയിൽ കുടുങ്ങിയ ഗിരി പ്രസാദിന് ഗുരുതരമായി പരിക്കേറ്റു.

അപകടത്തിൽ ഗിരി പ്രസാദിനെ കൂടാതെ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഗിരി പ്രസാദിന്റെ ജീവൻ രക്ഷിക്കാനായില്ല.

ബസിന്റെ ഭാരം ശരീരത്തിലേക്ക് അമർന്നതാണ് മരണകാരണമായ ഗുരുതര പരിക്ക് ഏൽക്കാൻ ഇടയാക്കിയത്. നിലവിൽ ഗിരി പ്രസാദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352652/first-time-voter-files-complaint-with-election-commission-over-not-getting-sweets-new)