---
title: "'വാഴ 2' പ്രദർശനത്തിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു"
english_title: "fire breakout in ashirvad cinema complex on inauguration day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352622/fire-breakout-in-ashirvad-cinema-complex-on-inauguration-day"
published_at: "2026-04-10T12:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8a75157a23_fire.jpg"
keywords: []
---

# 'വാഴ 2' പ്രദർശനത്തിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു

> **Lead Summary:** കൊച്ചി: എറണാകുളം പിറവത്ത് സിനിമാ തീയേറ്ററിൽ തീപിടിത്തം. ആശിർവാദ് സിനിമാ കോംപ്ലക്‌സിലാണ് തീപിടിച്ചത്. കാണികൾ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ഓടി. തീപിടിത്തത്തിന് പിന്നാലെ സിനിമാ പ്രദർശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

## Article Content

കൊച്ചി: എറണാകുളം പിറവത്ത് സിനിമാ തീയേറ്ററിൽ തീപിടിത്തം. ആശിർവാദ് സിനിമാ കോംപ്ലക്‌സിലാണ് തീപിടിച്ചത്. കാണികൾ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ഓടി. തീപിടിത്തത്തിന് പിന്നാലെ സിനിമാ പ്രദർശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് ആശിർവാദ് സിനിമാ കോംപ്ലക്‌ പ്രവർത്തനമാരംഭിച്ചത്. തുടർന്ന് വാഴ 2 സിനിമാ പ്രദർശനം നടക്കുന്നതിനിടെ രാവിലെ 10.45ഓടെ തീയേറ്ററിനുള്ളിൽ പുക ഉയരുകയായിരുന്നു. ഇത് കണ്ട കാണികളെല്ലാം പുറത്തേക്കിറങ്ങി ഓടി. ഇതോടെ കോംപ്ലക്‌സിനുള്ളിലെ എല്ലാ തീയേറ്ററുകളുടെയും പ്രവർത്തനം നിർത്തിവയ്‌ക്കുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉദ്യോഗസ്ഥർ തീയേറ്ററിനുള്ളിൽ പരിശോധന നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352622/fire-breakout-in-ashirvad-cinema-complex-on-inauguration-day)