---
title: "കുതിപ്പ് തുടർന്ന് സ്വർണം; സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ "
english_title: "Gold prices rise again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352563/gold-prices-rise-again"
published_at: "2026-04-10T09:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d87fa373e5c_2.jpg"
keywords: []
---

# കുതിപ്പ് തുടർന്ന് സ്വർണം; സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ 

> **Lead Summary:** **കൊച്ചി: [ **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രണ്ട് തവണ വില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെയും വിപണിയിൽ വില വർധിച്ചത്.

## Article Content

**കൊച്ചി: [ **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രണ്ട് തവണ വില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെയും വിപണിയിൽ വില വർധിച്ചത്.

പുതിയ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,12,200 രൂപയായി ഉയർന്നു. 14,025 രൂപ എന്ന നിരക്കിലാണ് ഗ്രാമിന് വ്യാപാരം നടക്കുന്നത്.

22 കാരറ്റിന് പുറമെ 18, 14, 9 കാരറ്റുകളിലും വില വർധനവ് പ്രകടമാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,525 രൂപയിലും 14 കാരറ്റ് ഗ്രാമിന് 8,975 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും വെള്ളി വിലയിൽ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഗ്രാമിന് 260 രൂപ എന്ന നിരക്കിൽ തന്നെയാണ് വെള്ളിയുടെ വിപണനം നടക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ രേഖപ്പെടുത്തിയ പവന് 1,31,160 രൂപ എന്ന റെക്കോർഡ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ വില കുറവാണെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ വർധനവുണ്ടാകുന്നുണ്ട്.

ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഉയരാൻ കാരണമാകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352563/gold-prices-rise-again)