---
title: "കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു"
english_title: "CPM worker stabbed in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352527/cpm-worker-stabbed-in-kannur"
published_at: "2026-04-09T21:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7c91407821_stabbed.jpg"
keywords: []
---

# കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ തളിപ്പറമ്പ് മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പി.പി.പ്രകാശനാണ് കുത്തേറ്റത്. കോൺഗ്രസ് പ്രാദേശിക നേതാവാണ് അക്രമത്തിന് പിന്നിൽ എന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

## Article Content

**കണ്ണൂർ: **കണ്ണൂർ തളിപ്പറമ്പ് മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പി.പി.പ്രകാശനാണ് കുത്തേറ്റത്. കോൺഗ്രസ് പ്രാദേശിക നേതാവാണ് അക്രമത്തിന് പിന്നിൽ എന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

കൃഷ്ണൻ എന്ന ആളാണ് പ്രകാശനെ കുത്തിയതെന്നാണ് ആരോപണം. പരുക്കേറ്റ പ്രകാശനെ കണ്ണൂരിലെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ വയറ്റിലാണ് കുത്തേറ്റിട്ടുള്ളത്. സാരമായ പരുക്കേറ്റിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ ആശുപത്രിയിൽ എത്തി.

വൈക്കീട്ട് പോളിംഗിന് ശേഷമാണ് അക്രമം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇരുവരും തമ്മിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352527/cpm-worker-stabbed-in-kannur)