വിരലിൽ മുറിവ്, കുത്തിക്കെട്ട്; പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിച്ചു, പ്രതിഷേധത്തിനൊടുവിൽ വോട്ട് രേഖപ്പെടുത്തി അക്ഷയ

2026-04-09T18:26:00 | By VIPIN P V

തൃശ്ശൂർ: ( www.truevisionnews.com ) ചൂണ്ടുവിരലിൽ മുറിവേറ്റ് കുത്തിക്കെട്ടി വെച്ചത് ചൂണ്ടിക്കാട്ടി യുവതിക്ക് വോട്ട് നിഷേധിച്ചതായി ആരോപണം. തൃശ്ശൂർ മണ്ഡലത്തിൽകുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. തൃശ്ശൂർ കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ എന്ന യുവതിക്കാണ് വോട്ട് നിഷേധിക്കപ്പെട്ടത്.

കഴിഞ്ഞ ആറാം തീയതി മിക്‌സിയിൽ കൈപ്പെട്ടതിനെത്തുടർന്ന് അക്ഷയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ കാണിച്ച് സ്റ്റിച്ച് ഇട്ട വിരൽ നിലവിൽ വെച്ചുകെട്ടിയ നിലയിലാണ്.

വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി മഷി പുരട്ടേണ്ടത് ഈ ചൂണ്ടുവിരലിലാണ്. എന്നാൽ വിരൽ കെട്ടിവെച്ചിരിക്കുന്നതിനാൽ മഷി പുരട്ടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിക്കുകയായിരുന്നു. ഉച്ചയ്ക്ക് വോട്ട് ചെയ്യാനെത്തിയ യുവതിയോട് വോട്ട് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടർന്ന്, അവർ വീട്ടിൽ പോയി മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം വീണ്ടും എത്തിയെങ്കിലും ഉദ്യോഗസ്ഥൻ നിലപാടിൽ ഉറച്ചുനിന്നു.

ഇതോടെ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചതിനെതിരെ ഇവർ ബൂത്തിൽ കൈക്കുഞ്ഞുമായി പ്രതിഷേധിച്ചു. യുവതിക്ക് വോട്ട് നിഷേധിച്ചതിനെത്തുടർന്ന് ബൂത്തിൽ പ്രതിഷേധം ഉടലെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.

ഒരു വിരലിന് പരിക്കുണ്ടെങ്കിൽ മറ്റ് വിരലുകളിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ഉദ്യോഗസ്ഥർ അത് അനുവദിച്ചില്ല. വോട്ട് നിഷേധിക്കാൻ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുവായ നിലനിൽക്കെ, ഇത്തരം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വോട്ട് നിഷേധിക്കുന്നത് ശരിയല്ലെന്ന് വോട്ടർമാരും രാഷ്ട്രീയ പ്രവർത്തകരും ആരോപിക്കുന്നു.

പ്രതിഷേധം മണിക്കൂറുകളായി തുടർന്നതോടെ ജില്ലാകളക്ടർ അടക്കം യുവതിക്ക് വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോളിങ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിക്കാനാകില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു. മുറിവ് കെട്ടിവച്ചത് അഴിച്ച് വന്നാൽ വോട്ട് ചെയ്യിക്കാമെന്നാണ് പോളിങ് ഓഫീസർ പറയുന്നത്. യുവതിയുടെ വിരലിൽ 15 കുത്തിക്കെട്ടുകളാണ് ഉള്ളത്.

പ്രതിഷേധങ്ങൾക്കൊടുവിൽ യുവതിയിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയതിന് ശേഷം പോളിങ് സമയം അവസാനിക്കാറായപ്പോഴാണ് പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എത്തിയ യുവതിക്ക് വോട്ട് ചെയ്യാനായത് വൈകിട്ട് ആറുമണിക്കാണ്. അതുവരെ യുവതിയെ പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യാനനുവദിച്ചില്ല.

Content Highlight: thrissur voter denied right to vote 2026 controversy

Next TV

Related Stories
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

Jul 23, 2026 07:33 PM

ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതി മുഹമ്മദ് അലിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയിലെ ജിദ്ദയില്‍ നിന്ന് പിടികൂടി. 2022ലെ കൊലപാതകത്തിലെ...

Read More >>
മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

Jul 23, 2026 07:16 PM

മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

മഴക്കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യത. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാത്ത പക്ഷം...

Read More >>
adimage
'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

Jul 23, 2026 07:12 PM

'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ. യുഡിഎഫ് സർക്കാർ...

Read More >>
ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

Jul 23, 2026 06:13 PM

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ ഇടപെട്ടെന്ന എസ്ഐടി റിപ്പോർട്ടിനെ തുടർന്ന് എഡിജിപി എംആർ അജിത് കുമാറിനെ സർക്കാർ സസ്പെൻഡ്...

Read More >>
 ഇത് ആരുടെ പണി?  കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

Jul 23, 2026 05:55 PM

ഇത് ആരുടെ പണി? കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

കൊയിലാണ്ടി മുത്താമ്പി എംസിഎഫിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ചാക്കിൽ കെട്ടിയ പെരുമ്പാമ്പിനെ കണ്ടെത്തി. തലനാരിഴയ്ക്ക് കടിയേൽക്കാതെ...

Read More >>
Top Stories

adimage adimage
Entertainment News