---
title: "പേരാവൂരിൽ നായിക്കുരണ പൊടി പ്രയോഗം; യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി"
english_title: "UDF Female booth agent attacked in peravoo"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352510/udf-female-booth-agent-attacked-in-peravoo"
published_at: "2026-04-09T17:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d798116e9fc_sunny_joseph.jpg"
keywords: []
---

# പേരാവൂരിൽ നായിക്കുരണ പൊടി പ്രയോഗം; യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി

> **Lead Summary:** കണ്ണൂർ: പേരാവൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി. ബൂത്ത് ഏജൻ്റ് സജിത മോഹനന്റെ ശരീരത്തിലേക്ക് നായിക്കുരണ പൊടി വിതറിയെന്നാണ് പരാതി. സിപിഐഎം പ്രവര്‍ത്തകരാണ് ആ പിന്നിൽ എന്നാണ് യുഡിഎഫ് ആരോപണം.

## Article Content

കണ്ണൂർ: പേരാവൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി. ബൂത്ത് ഏജൻ്റ് സജിത മോഹനന്റെ ശരീരത്തിലേക്ക് നായിക്കുരണ പൊടി വിതറിയെന്നാണ് പരാതി. സിപിഐഎം പ്രവര്‍ത്തകരാണ് ആ പിന്നിൽ എന്നാണ് യുഡിഎഫ് ആരോപണം.

പേരാവൂര്‍ മണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് സർക്കാർ യു പി സ്കൂളിലാണ് സംഭവം. വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്ന് യുഡിഎഫ് ആരോപിച്ചു. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

തളിപ്പറമ്പ് മണ്ഡലത്തിൽ ബിജെപി ബൂത്ത് ഏജന്റിനെ മർദ്ദിച്ചതായും പരാതിയുണ്ട്. കയരളം എയുപി സ്കൂളിലെ 165ാം നമ്പർ ബൂത്തിലെ ബിജെപി ഏജൻ്റ് കെ കെ സോമനാണ് മർദ്ദനമേറ്റത്. സിപിഐഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബിജെപിയുടെ ആരോപണം. പരിക്കേറ്റ സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352510/udf-female-booth-agent-attacked-in-peravoo)