---
title: "കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു; പരാതിയുമായി സിപിഎം"
english_title: "NDA candidate in Kozhikode South is getting votes by mentioning religion CPM files complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352505/nda-candidate-in-kozhikode-south-is-getting-votes-by-mentioning-religion-cpm-files-complaint"
published_at: "2026-04-09T17:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d78e76a3513_elamanam_kareem.jpg"
keywords: []
---

# കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു; പരാതിയുമായി സിപിഎം

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന ആരോപണവുമായി സിപിഎം രംഗത്ത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് സൗത്തിലെ എൻഡിഎ സ്ഥാനാർഥി പ്രചാരണം നടത്തുന്നത്. അതിലും പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന ആരോപണവുമായി സിപിഎം രംഗത്ത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് സൗത്തിലെ എൻഡിഎ സ്ഥാനാർഥി പ്രചാരണം നടത്തുന്നത്. അതിലും പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാദാപുരം,കുറ്റ്യാടി മേഖലയിൽ പ്രവാസി വോട്ടർമാർ ഏറെയുണ്ട് അവരുടെ ഐഡി കാർഡ് യുഡിഎഫ് പ്രവർത്തകർ കൈവശപ്പെടുത്തിയിട്ടുള്ളതായും എളമരം കരീം വ്യക്തമാക്കി.

അതുക്കൊണ്ട് തന്നെ കള്ളവോട്ട് സാധ്യത ഏറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ഇന്നലെത്തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും. പുറത്തെ ആളുകളെ ഉപയോഗിച്ച് പ്രചരണവും കൊട്ടികലാശാവും നടത്തിയ പിവി അൻവർ കള്ളവോട്ടിനും പുറത്ത് ആളെ എത്തിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352505/nda-candidate-in-kozhikode-south-is-getting-votes-by-mentioning-religion-cpm-files-complaint)