---
title: "നാസിക്കിൽ മൾട്ടി നാഷണൽ കമ്പനിയിൽ വനിതാ ജീവനക്കാർക്ക് പീഡനം; ടീം ലീഡർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ"
english_title: "Women employees harassed in multinational company in Nashik"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352503/women-employees-harassed-in-multinational-company-in-nashik"
published_at: "2026-04-09T16:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d78d84f20e9_q.jpg"
keywords: []
---

# നാസിക്കിൽ മൾട്ടി നാഷണൽ കമ്പനിയിൽ വനിതാ ജീവനക്കാർക്ക് പീഡനം; ടീം ലീഡർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

> **Lead Summary:** **മുംബൈ: [ **മഹാരാഷ്ട്രയിലെ നാസിക്കിൽ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയിൽ വനിതാ ജീവനക്കാർക്ക് നേരെ നടന്ന ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ടീം ലീഡർ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മുംബൈ: [ **മഹാരാഷ്ട്രയിലെ നാസിക്കിൽ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയിൽ വനിതാ ജീവനക്കാർക്ക് നേരെ നടന്ന ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ടീം ലീഡർ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ നാല് വർഷമായി കമ്പനിക്കുള്ളിൽ പീഡനം തുടരുകയായിരുന്നുവെന്ന് ബുധനാഴ്ച പൊലീസ് വെളിപ്പെടുത്തി. ലൈംഗിക അതിക്രമം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഒമ്പതോളം കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിവാഹവാഗ്ദാനം നൽകി ഒരു ജീവനക്കാരിയെ പ്രതികളിലൊരാൾ പീഡിപ്പിച്ചതായും മറ്റൊരു യുവതിയോട് അപമര്യാദയായി പെരുമാറുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തതായും പരാതിയിലുണ്ട്.

ജീവനക്കാർ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരോട് പീഡനവിവരം പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കുന്നതിന് പകരം കുറ്റാരോപിതരെ സഹായിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചതെന്ന ഗൗരവകരമായ ആരോപണവും ഉയർന്നിട്ടുണ്ട്.

ഒരു പുരുഷ ജീവനക്കാരനെ നിർബന്ധിച്ച് നമസ്‌കരിപ്പിക്കുകയും മതത്തെ അപമാനിക്കുകയും ചെയ്തതായും പൊലീസ് കണ്ടെത്തി. കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ ഏപ്രിൽ 10 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പോലീസ് കമ്മീഷണർ സന്ദീപ് കാർണിക്കിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസ് അന്വേഷിക്കുന്നത്. സമാനമായ രീതിയിൽ പീഡനത്തിന് ഇരയായ മറ്റ് സ്ത്രീകൾ ഉണ്ടെങ്കിൽ ധൈര്യപൂർവ്വം മുന്നോട്ട് വരണമെന്നും ഇതിനായി 9923323311 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352503/women-employees-harassed-in-multinational-company-in-nashik)